Thursday, March 19, 2026 Last Updated 21 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 Jan 2026 04.43 PM

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോഷണം പതിവാക്കിയ യുവാവ് പരപ്പനങ്ങാടിയിൽ അറസ്റ്റില്‍

uploads/news/2026/01/822416/arrest.jpg

മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന യുവാവിനെ പരപ്പനങ്ങാടി പോലീസ് പിടികൂടി. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയായ കാദർ ഷരീഫ് (24) ആണ് അറസ്റ്റിലായത്.

പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഫീസ് മുറിയും അലമാരകളും കുത്തിത്തുറന്ന് മോഷണം നടത്തിയതാണ് ഇയാളെ കുടുക്കിയത്. മുൻപും പിഎസ്എംഒ കോളേജ്, ഗവ. ഹയര്‍ സെക്കന്‍ ഡറി സ്‌കൂള്‍, ഒഎച്ച്എ സ് തുടങ്ങിയ വിദ്യാ ഭ്യാസ സ്ഥാപനങ്ങ ളില്‍ മോഷണം നടത്തിയതിന് പിടിയിലായിട്ടുണ്ട്.

സ്‌കൂളിന്റെ ഉൾവശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് മോഷണത്തിന് പിന്നിലെന്ന് അധ്യാപകർ പോലീസിന് സൂചന നൽകിയിരുന്നു. തുടർന്ന് പരിസരവാസികളെ ചോദ്യം ചെയ്തതും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും പ്രതിയെ തിരിച്ചറിയാൻ സഹായിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാദർ ഷരീഫ് വലയിലായത്.

Ads by Google
Saturday 24 Jan 2026 04.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google