Thursday, March 19, 2026 Last Updated 23 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 Jan 2026 03.10 PM

സംസ്ഥാനത്ത് നേരിയ മഴയ്ക്ക് മുന്നറിയിപ്പ്; അടുത്ത 4 ദിവസങ്ങളിൽ ഗ്രീൻ അലർട്ട്

on

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. നേരിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് അലർട്ട് ഉള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോട്ടയം, തൃശ്ശൂർ, പാലക്കാട്‌, മലപ്പുറം, വയനാട് ജില്ലകളിലും ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച മുഴുവൻ ജില്ലകളിലും നേരിയ മഴയക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദ്ദേശം

24/01/2026: തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

Ads by Google
Saturday 24 Jan 2026 03.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google