Thursday, March 19, 2026 Last Updated 44 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 Jan 2026 01.21 PM

ഒരു വശം ഇന്ത്യ, മറുവശം പാകിസ്താന്‍, അതിര്‍ത്തി മരം ; രാവിലെ ഒരു രാജ്യത്തിന് തണലാകും ; ഉച്ച കഴിഞ്ഞ് മറുരാജ്യത്തിനും

uploads/news/2026/01/822406/tree-1.gif

ലോകത്ത് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന ഇടങ്ങള്‍ സംബന്ധിച്ച കാര്യം മിക്കവാറും രസകരമാകും. ചിലപ്പോള്‍ ഒരു ജംഗ്ഷന്‍, അല്ലെങ്കില്‍ ഒരു പാലം, നദി, കുന്നുകള്‍ അങ്ങിനെ വിസ്മകരമായ വസ്തുക്കള്‍ ഏറെയുണ്ട്. എന്നാല്‍ ജീവനുള്ള ഒന്ന് അതിര്‍ത്തിയാകുന്ന ഏക സ്ഥലം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തിയാണ്. ഇവിടെ 919 എന്നെഴുതിയ ഒരു ആല്‍മരമാണ് അതിര്‍ത്തി.

ജമ്മു നഗരത്തില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയുള്ള സുചേത്ഗഡ് ഗ്രാമത്തിലാണ് നില്‍ക്കുന്നത്. ലോകത്തിലെ തന്നെ വിചിത്രമായ ഈ അതിര്‍ത്തി പോസ്റ്റ് സണ്ണി ഡിയോളിന്റെ ബോളിവുഡ്മൂവി ബോര്‍ഡര്‍ 2 ല്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ അതിര്‍ത്തിയിലെ ഏറ്റവും അസാധാരണമായ ഒരു കഥ തന്നെ ഇതിന് പിന്നിലുണ്ട്. ബി.എസ്.എഫ് നിയന്ത്രിക്കുന്ന ഈ മേഖലയില്‍ 1947-ല്‍ റാഡ്ക്ലിഫ് ലൈന്‍ അനുസരിച്ച് സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകളുണ്ട്. ഇവിടെയാണ് പില്ലര്‍ 918 നിലനിന്നിരുന്നത്. അതിന് തൊട്ടടുത്തായി വളര്‍ന്ന ഒരു ആല്‍മരം പതിറ്റാണ്ടുകള്‍ കൊണ്ട് ആ കോണ്‍ക്രീറ്റ് തൂണിനെ പൂര്‍ണ്ണമായും വിഴുങ്ങി.

ആ മരം മുറിച്ചു മാറ്റുന്നതിന് പകരം, ഇന്ത്യന്‍ ബി.എസ്.എഫും പാകിസ്ഥാന്‍ റേഞ്ചേഴ്‌സും ചേര്‍ന്ന് ഒരു അപൂര്‍വ്വ തീരുമാനമെടുത്തു. ആ മരത്തെ തന്നെ അതിര്‍ത്തിയായി അംഗീകരിക്കുക. മരം ഒരു രാജ്യത്തോടും പക്ഷപാതം കാണിക്കുന്നില്ല. ഈ ആല്‍മരത്തിന്റെ പകുതി ഇന്ത്യയിലും പകുതി പാകിസ്ഥാനി ലുമാണ്. ഇതിന്റെ മൂന്ന് പ്രധാന ശാഖകള്‍ ഇന്ത്യയിലേക്കും രണ്ടെണ്ണം പാകിസ്ഥാനിലേക്കും പടര്‍ന്നുനില്‍ക്കുന്നു. രാവിലെ പാകിസ്ഥാന് തണല്‍ നല്‍കു ന്ന ഈ മരം ഉച്ചകഴിഞ്ഞ് ഇന്ത്യയ്ക്ക് തണലേകുന്നു. അതിര്‍ത്തി രക്ഷാസേനകള്‍ തമ്മിലുള്ള ഫ്‌ലാഗ് മീറ്റിംഗുകള്‍ ഈ മരത്തണലിലാണ് നടക്കുന്നത്.

മരത്തിന് തൊട്ടടുത്താണ് പില്ലര്‍ 919 സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ജമ്മുവിനെ സിയാല്‍കോട്ടുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന വ്യാപാര കേന്ദ്രമായിരുന്നു സുചേത്ഗഡ്. ഇന്നും ഇവിടെ വെടിവെപ്പിന്റെയും യുദ്ധത്തിന്റെയും മുറിപ്പാടുകള്‍ കാണാം. എങ്കിലും, ഈ 'ജീവനുള്ള അതിര്‍ത്തി തൂണ്‍' കാണാന്‍ നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്.

Ads by Google
Saturday 24 Jan 2026 01.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google