Thursday, March 19, 2026 Last Updated 23 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 Jan 2026 01.06 PM

ജോര്‍ജിയയില്‍ വെടിവെപ്പ്: ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു; പ്രതി പിടിയില്‍

uploads/news/2026/01/822404/georgia.gif

ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയിലുള്ള ലോറന്‍സ്വില്ലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. കുടുംബവഴക്കിനെത്തുടര്‍ന്നാണ് ദാരുണമായ ഈ സംഭവം നടന്നതെന്നും വെടിവെപ്പ് നടക്കുമ്പോള്‍ മൂന്ന് കുട്ടികള്‍ വീടിനുള്ളില്‍ ഭയന്നുവിറച്ച് ഒളിച്ചിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോലീസ നല്‍കിയ വിവരം അനുസരിച്ച് പ്രാദേശിക സമയം പുലര്‍ച്ചെ 2:30-ഓടെയാണ് ബ്രൂക്ക് ഐവി കോര്‍ട്ടിലെ വീട്ടില്‍ വെടിവെപ്പ് നടന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ വെടിയേറ്റ നിലയില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മീമു ഡോഗ്ര (43), ഗൗരവ് കുമാര്‍ (33), നിധി ചന്ദര്‍ (37), ഹരീഷ് ചന്ദര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഗൗരവ് കുമാര്‍ ഇന്ത്യന്‍ പൗരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വീടിനുള്ളില്‍ ഉണ്ടായിരുന്ന കുട്ടികള്‍ 911 എന്ന നമ്പറില്‍ വിളിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

അറ്റ്ലാന്റ സ്വദേശിയായ വിജയ് കുമാര്‍ (51) ആണ് കേസിലെ പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകങ്ങള്‍. മാരകമായ ആക്രമണം, കുട്ടികളോടുള്ള ക്രൂരത എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികള്‍ സ്വീകരിച്ച നിലപാടാണ് പോലീസിന്റെ അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. വെടിവെപ്പ് തുടങ്ങിയ സമയത്ത് മൂന്ന് കുട്ടികള്‍ വീട്ടിലുണ്ടായിരുന്നു. പരിഭ്രാന്തരായ അവര്‍ സ്വയം രക്ഷിക്കാനായി ഒരു അലമാരയ്ക്കുള്ളില്‍ ഒളിച്ചിരുന്നു.

ഇതിനിടയില്‍ ഒരു കുട്ടി 911-ല്‍ വിളിച്ച് വിവരം അറിയിച്ചതാണ് പോലീസിന് അതിവേഗം സംഭവസ്ഥലത്തെത്താന്‍ സഹായകമായത്. കുട്ടികള്‍ക്ക് പരിക്കുകളൊന്നുമില്ലെന്നും അവരെ പിന്നീട് ബന്ധുക്കളുടെ സംരക്ഷണയിലേക്ക് മാറ്റിയെന്നും പോലീസ് സ്ഥിരീകരിച്ചു.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവെപ്പിന് പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Ads by Google
Saturday 24 Jan 2026 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google