Thursday, March 19, 2026 Last Updated 45 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 24 Jan 2026 11.23 AM

മുരാരി ബാബുവിനെ ചോദ്യം ചെയ്യാന്‍ ഇ ഡി ; ഹാജരാകാന്‍ ഉടന്‍ സമന്‍സ് അയയ്ക്കും

uploads/news/2026/01/822389/murari-babu.gif

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ തേടി ഇ.ഡി.യും. മുരാരിബാബുവിന്റെ സാമ്പത്തീക ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉടന്‍ സമന്‍സ് അയയ്ക്കും.

മുരാരിബാബുവിന്റെ സ്വത്ത് മരവിപ്പിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ മുരാരിബാബുവിന് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. ഇത് മരവിപ്പിക്കാനുള്ള നീക്കവും ഇ ഡി നടത്തുന്നുണ്ട്. എസ്‌ഐടി റജിസ്റ്റര്‍ ചെയ്ത കേസില്‍ 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വമേധയാ ജാമ്യം കിട്ടി മുരാരിബാബു കഴിഞ്ഞ ദിവസമാണ് മോചിതനായത്. ഇതിന് പിന്നാലെയാണ് ഇ.ഡി.യുടെ നീക്കവും വന്നിരിക്കുന്നത്.

ശബരിമല സ്വര്‍ണ്ണക്കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്ക് അസ്വാഭാവികമായ സാമ്പത്തിക ഇടപാട് ഉണ്ടെന്നും ഇ ഡി കണ്ടെത്തിയിരുന്നു. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ചെമ്പാക്കി രേഖപ്പെടുത്തിയതിന്റെ നിര്‍ണായക രേഖകള്‍ റെയ്ഡിനിടെ ഇ ഡിയ്ക്ക് ലഭിച്ചിരുന്നു. കേസിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എട്ടോളം സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് സ്വര്‍ണ്ണക്കട്ടി രൂപത്തില്‍ 100 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. കേസില്‍ എസ്‌ഐടിയും കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം നടത്തുന്നത്. ആദ്യഘട്ട കുറ്റപത്രം ഫെബ്രുവരി 15 നകം സമര്‍പ്പിക്കാനാണ് നീക്കം. ഇത്രയും ദിവസമായിട്ടും കുറ്റപത്രം നല്‍കാത്തതില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു തുടങ്ങിയതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Ads by Google
Saturday 24 Jan 2026 11.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google