Thursday, March 19, 2026 Last Updated 20 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 03.25 PM

അധ്യാപകനെ ക്രൂരമായി തല്ലി കവര്‍ച്ച നടത്തിയ 3 പേർ പിടിയിൽ

അധ്യാപകനായ മുഹമ്മദ് മുഷ്ഫിക്കിനെയാണ് സംഘം മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തത്.
kozhikode

ഫ്‌ളാറ്റിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അധ്യാപകനെ മര്‍ദ്ദിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാറമ്മല്‍ സ്വദേശി മുഹമ്മദ് ജാസിര്‍(22), പള്ളിത്താഴം സ്വദേശി മുഹമ്മദ് നിഹാല്‍(22), കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് സൂറകാത്ത്(24) എന്നിവരാണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്. അധ്യാപകനായ മുഹമ്മദ് മുഷ്ഫിക്കിനെയാണ് സംഘം മര്‍ദ്ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തത്.

ന്യൂയര്‍ ദിവസം നാടിനെ നടുക്കിയ സംഭവമുണ്ടായത്. കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തുള്ള സരോജ് റെസിഡന്‍സിയിലെ 108-ാം നമ്പര്‍ ഫ്‌ളാറ്റില്‍ രാത്രി എത്തിയ സംഘം ഡോര്‍ ചവിട്ടിത്തുറക്കുകയും മുഷ്ഫിക്കിനെ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ബ്ലൂ ടൂത്ത് സ്പീക്കറില്‍ ഉച്ചത്തില്‍ പാട്ട് വെച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് 10,000 രൂപ, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവയുമായി കടന്നുകളയുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Ads by Google
Friday 23 Jan 2026 03.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google