Thursday, March 19, 2026 Last Updated 26 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 11.53 AM

മൂന്ന് അമൃത് ഭാരത് ഉള്‍പ്പെടെ നാലു ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു ; പ്രധാനമന്ത്രി ക്രെഡിറ്റ്കാര്‍ഡ് അവതരിപ്പിച്ചു

uploads/news/2026/01/822213/narendra-modi.jpg

തിരുവനന്തപുരം: നാലു ട്രെയിനുകള്‍ പ്രധാനമന്ത്രി ക്രെഡിറ്റ്കാര്‍ഡും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചറും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. വികസിത ഭാരതത്തിനായി രാജ്യം ഒറ്റക്കെട്ടാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിലൂടെയല്ലാതെ രാജ്യത്തിന്റെ വികസനം സാധ്യമാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

അല്‍പ്പം മുമ്പ് പ്രഖ്യാപിച്ച മൂന്ന് അമൃത ഭാരത് ട്രെയിന്‍ കേരളത്തിലെ തീവണ്ടി യാത്രകള്‍ കുടുതല്‍ മെച്ചപ്പെട്ടതും സൗകര്യപ്രദവുമായി മാറുമെന്നും പറഞ്ഞു. ഇത് വിനോദസഞ്ചാര മേഖലകള്‍ക്കും ഗുണകരമാകുമെന്നും പറഞ്ഞു. ഇതിനൊപ്പം പ്രഖ്യാപിച്ച ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ആത്മീയ ടൂറിസത്തിനും ഗുണകരമായി മാറുമെന്നും പറഞ്ഞു. പ്രധനമന്ത്രി ക്രെഡിറ്റ് കാര്‍ഡും അവതരിപ്പിച്ചു. പാവപ്പെട്ടവര്‍ക്കും ക്രെഡിറ്റ്കാര്‍ഡ് ഉണ്ടായെന്നും ഇതിന്റെ ഗുണം തെരുവില്‍ കച്ചവടം നടത്തുന്ന ഉന്തുവണ്ടി തള്ളുന്നവര്‍ക്ക് വരെ ഗുണം ചെയ്യുമെന്നും പറഞ്ഞു.

പി.എം. സ്വാനിധി പദ്ധതിക്ക് തുടക്കമിട്ടു. നഗരത്തിലെ ദരിദ്രരുടെ ഉന്നമനത്തിനായി അനേകം പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും പറഞ്ഞു. തിരുവനന്തപുരത്തെ സ്റ്റാര്‍ട്ട് അപ്പ് ഹബ്ബാക്കുമെന്നും പറഞ്ഞു. മിഷന്‍ കേരള പദ്ധതിയുമായി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി തലസ്ഥാന നഗരത്തില്‍ റോഡ്‌ഷോ ആയിട്ടാണ് സര്‍ക്കാരിന്റെ വേദിഢയിലേക്ക് എത്തിയത്. രാവിലെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് പ്രധാനമന്ത്രിയെ വിമാനത്താവത്തില്‍ സ്വീകരിച്ചു. 11 മണിയോടെയാണ് പ്രധാനമന്ത്രി ബിജെപിയുടെ സമ്മേളന നഗറിലേക്ക് എത്തിയത്.

ആയിരക്കണക്കിന് ആള്‍ക്കാരാണ് പാതയുടെ ഇരുവശത്തുമായി കാത്തുനിന്നത്. പുഷ്പവൃഷ്ടി അര്‍പ്പിച്ചായിരുന്നു പ്രവര്‍ത്തകര്‍ വരവേറ്റത്. വിവിധ ജില്ലകില്‍ നിന്നുമായി കാല്‍ ലക്ഷത്തോളം ആള്‍ക്കാരാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് എത്തിയത്. അയ്യായിരത്തോളം പോലീസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി തിരുവനന്തപുരത്ത് വിന്യസിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയിലാണ് ആദ്യം പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് അദ്ദേഹശത്ത ആദരിച്ചു.

Ads by Google
Friday 23 Jan 2026 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google