Thursday, March 19, 2026 Last Updated 23 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 11.18 AM

പ്രധാനമന്ത്രി തിരുവനന്തപുരത്ത് ; ഓവര്‍ബ്രിഡ്ജില്‍ നിന്നും റോഡ്‌ഷോയായി പുത്തരിക്കണ്ടത്ത്

uploads/news/2026/01/822209/modi-vm.jpg

തിരുവനന്തപുരം: മിഷന്‍ കേരള പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍. തലസ്ഥാന നഗരത്തില്‍ റോഡ്‌ഷോ ആഘോഷമാക്കിയാണ് ബിജെപി സ്വീകരിച്ചത്. 11 മണിയോടെയാണ് പ്രധാനമന്ത്രി ബിജെപിയുടെ സമ്മേളന നഗറിലേക്ക് എത്തിയത്. ഓവര്‍ ബ്രിഡ്ജില്‍ നിന്നും റോഡ് ഷോ ആയിട്ടാണ് പുത്തരിക്കണ്ടം മൈതാനത്തെ വേദിയിലേക്ക് എത്തിയത്. കനത്തസുരക്ഷയായിരുന്നു ഇവിടെയെല്ലാം ഒരുക്കിയിരുന്നത്.

ആയിരക്കണക്കിന് ആള്‍ക്കാരാണ് പാതയുടെ ഇരുവശത്തുമായി കാത്തുനിന്നത്. പുഷ്പവൃഷ്ടി അര്‍പ്പിച്ചായിരുന്നു പ്രവര്‍ത്തകര്‍ വരവേറ്റത്. വിവിധ ജില്ലകില്‍ നിന്നുമായി കാല്‍ ലക്ഷത്തോളം ആള്‍ക്കാരാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്ക് എത്തിയത്. അയ്യായിരത്തോളം പോലീസുകാരെയാണ് സുരക്ഷാ ചുമതലയ്ക്കായി തിരുവനന്തപുരത്ത് വിന്യസിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയിലാണ് ആദ്യം പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് അദ്ദേഹശത്ത ആദരിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി.ജെ.പി. പിടിച്ചടക്കിയതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കും പ്രധാനമന്ത്രി യുടെ സന്ദര്‍ശനത്തോടെ തുടക്കമാകും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തില്‍ പ്രത്യേക തന്ത്രങ്ങള്‍ ആവിഷ്‌കരി ച്ചിട്ടുണ്ട്‌. ഉച്ചയ്‌ക്ക് 12:40ന്‌ അദ്ദേഹം ചെന്നൈയിലേക്ക്‌ തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ നഗരത്തില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

Ads by Google
Friday 23 Jan 2026 11.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google