Thursday, March 19, 2026 Last Updated 23 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 10.12 AM

ഫേസ്‌ക്രീം മാറ്റിവെച്ചെന്ന് ആരോപണം ; ക്രൂരമായി മര്‍ദ്ദിച്ച് അമ്മയുടെ നട്ടെല്ല് മകള്‍ അടിച്ചു തകര്‍ത്തു

uploads/news/2026/01/822201/nivya.jpg

കൊച്ചി: ഫേസ് ക്രീം മാറ്റിവെച്ചെന്ന് ആരോപിച്ച് അമ്മയ്ക്ക് മകളുടെ ക്രൂരമര്‍ദ്ദനം. അമ്മയുടെ വാരിയെല്ല് മകള്‍ അടിച്ചു തകര്‍ത്തു. മാതാവ് ഇപ്പോള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിന് പിന്നാലെ ഒളിവില്‍ പോയ മകള്‍ നിവ്യയെ വയനാട്ടില്‍ നിന്നും പനങ്ങാട് പോലീസ് പിടികൂടി. മകള്‍ മാതാവിനെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നാണ് പോലീസിന്റ കണ്ടെത്തല്‍.

തിങ്കളാഴ്ച വൈകിട്ടായിരുന്നു മകള്‍ മാതാവിനെ മര്‍ദ്ദിച്ചത്. സരസു വീട്ടിലുണ്ടായിരുന്നു. ഫേസ് ക്രീം മാറ്റിവെച്ചെന്നും കണ്ടില്ലെന്നും ആരോപിച്ചായിരുന്നു ക്രൂര മര്‍ദ്ദനം. ആദ്യം മാതാവിനെ തല്ലുകയും ചവിട്ടുകയും ചെയ്ത ശേഷം കമ്പിപ്പാര എടുത്തുകൊണ്ടുവന്ന് നെഞ്ചിലും കയ്യിലൂം മാറിമാറി ആക്രമിക്കുകയായിരുന്നു. വാരിയെല്ല് ഒടിഞ്ഞ് മാതാവ് ചികിത്സ തേടിയപ്പോഴാണ് പോലീസ് വിവരമറഞ്ഞിത്.

തുടര്‍ന്ന് കേസെടുക്കുകയും മകളെ അന്വേഷിക്കുകയും ചെയ്തതോടെ പ്രതി ഒളിവില്‍ പോയി. പിന്നീട് വയനാട്ടില്‍ നിന്നും യുവതിയെ പോലീസ് പിടികൂടുകയായിരുന്നു. വയനാട്ടില്‍ നിന്നാണ് കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍ കുഞ്ഞന്‍ബാവയുടെയും സരസുവിന്റെയും മകള്‍ മുപ്പതുകാരിയായ നിവ്യയ്ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും പോലീസ് പറഞ്ഞു. കൊലപാതകം, ലഹരി കേസുകളില്‍ പ്രതിയാണ് യുവതി.

തൊഴിലുറപ്പ് തൊഴിലാളിയായ സരസു ഇളയ മകളായ നിവ്യയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ക്രീം എടുത്തുമാറ്റിയെന്ന് ആരോപിച്ച് സരസുവിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. പിന്നീട് ചവിട്ടി നിലത്തിട്ടു. തുടര്‍ന്നാണ് കമ്പിപ്പാര കൊണ്ട് കൈയിലും നെഞ്ചിലും ആഞ്ഞടിക്കുകയായിരുന്നു. ക്രീം എടുത്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. കരച്ചില്‍കേട്ട് എത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയില്‍ എത്തിച്ചത്. സരസുവിന് രണ്ട് മക്കളാണുള്ളത്.

മൂത്തമകള്‍ വിവാഹശേഷം ഭര്‍ത്താവിനൊപ്പമാണ് താമസം. നിവ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നാണ് വിവരം. കേസെടുത്തതിന് പിന്നാലെ നിവ്യ മുങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് നിവ്യയെ വയനാട്ടില്‍ നിന്ന് കണ്ടെത്തിയത്.

Ads by Google
Friday 23 Jan 2026 10.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google