Thursday, March 19, 2026 Last Updated 22 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 23 Jan 2026 10.07 AM

ഏഴു വീഡിയോകള്‍, സ്‌ളോമോഷനും ; ഷിംജിത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്തിന് ഡിലീറ്റ് ചെയ്തു?

uploads/news/2026/01/822200/shimjitha11.jpg

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിതയുടെ ഫോണ്‍ വിശദമായി പരിശോധിക്കാന്‍് പൊലീസ്. ഷിംജിതയുടെ കസ്റ്റഡി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കും. ഇതിനായി കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. ബസില്‍ നിന്ന് ചിത്രീകരിച്ച ഏഴ് വീഡിയോകളും എഡിറ്റ് ചെയ്തതായിട്ടാണ് കണ്ടെത്തല്‍.

ഷിംജിത മുസ്തഫയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ബസില്‍ നിന്നും ഷിംജിത പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒന്‍പതോ പത്തോ സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളവയും സ്‌ളോമോഷനുമാക്കി മാറ്റിയിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്യുന്നതിന് ഷിംജിതയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

ദീപക്കിന്റെ മരണത്തിന് ശേഷം ഫോണിലെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഷിംജിത ഡിലീറ്റ് ചെയ്തിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ ഷിംജിത സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്തിന് ഡിലീറ്റ് ചെയ്തു എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്നായിരുന്നു പയ്യന്നൂര്‍ പൊലീസിന് ഷിംജിതയുടെ സഹോദരന്‍ സിയാദും പരാതി നലകിയിട്ടുണ്ട്.

ബസില്‍ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്ന് ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ബസില്‍ നിന്ന് ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങിപ്പോയതെന്നും നേരിട്ട അനുഭവത്തെക്കുറിച്ച് ബസ് ജീവനക്കാരോട് പോലും ഷിംജിത പരാതിപ്പെട്ടില്ലെന്നുമാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അസിസ്റ്റന്‍ഫ് പ്രൊഫസര്‍ യോഗ്യതയുള്ള മുന്‍ പഞ്ചായത്ത് മെമ്പറായിരുന്ന ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.

Ads by Google
Friday 23 Jan 2026 10.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google