Thursday, March 19, 2026 Last Updated 23 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 03.13 PM

തിരുവനന്തപുരത്ത് കായലില്‍ യുവാവിന്റെ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

investigation

തിരുവനന്തപുരം: ആക്കുളം കായലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 30 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ ആക്കുളം കായലിന്റെ സമീപത്തെ പാലത്തില്‍ നിന്ന് ഒരാള്‍ ചാടിയതായി വിവരം ലഭിച്ചിരുന്നു. സമീപവാസികളാണ് ഇക്കാര്യം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്.

തുടര്‍ന്ന് ചാക്ക ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കായലില്‍ തിരച്ചില്‍ നടത്തിയിരുന്നു.

Ads by Google
Thursday 22 Jan 2026 03.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google