Thursday, March 19, 2026 Last Updated 23 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 03.14 PM

സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിലേക്ക്; നിയമസഭാ സ്ഥാനാർത്ഥിയായേക്കും

uploads/news/2026/01/822097/1.gif
photo - facebook

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ സംസ്ഥാന നേതാവുമായ സുജാ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്നും ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും സുജാ ചന്ദ്രബാബു പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സുജാ ചന്ദ്രബാബുവിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

മൂന്നുതവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഒരുതവണ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ജനാധിപത്യമഹിളാ അസോസിയേഷൻ മുൻ കൊല്ലം ജില്ല സെക്രട്ടറി,സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്ദ് സാദിഖലി ഷിഹാബ് തങ്ങൾ മെമ്പർഷിപ്പ് നൽകി സുജയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
63 കാരിയായ സുജ ഈഴവ സമുദായാംഗമാണ്. ഇത്തവണ മുസ്ലീം ലീഗ് മുസ്ലീം അല്ലാത്ത വിഭാഗങ്ങളിൽ നിന്ന് കുറഞ്ഞത് അഞ്ച് പേർക്ക് സീറ്റ് ആവശ്യപ്പെടും എന്നാണ് സൂചന.

63 കാരിയായ സുജ ഈഴവ സമുദായാംഗമാണ്. ഇത്തവണ മുസ്ലീം ലീഗ് മുസ്ലീം അല്ലാത്ത വിഭാഗങ്ങളിൽ നിന്ന് കുറഞ്ഞത് അഞ്ച് പേർക്ക് സീറ്റ് ആവശ്യപ്പെടും എന്നാണ് സൂചന. തെക്കൻ ജില്ലകളിൽ കുറഞ്ഞത് രണ്ട് സീറ്റ് എന്നതും പാർട്ടിയുടെ ആവശ്യമാണ്. ഒപ്പം സ്ത്രീകൾക്ക് സീറ്റ് നൽകുന്നതും പാർട്ടി പരിഗണിക്കുന്നുണ്ട്. ഇതെല്ലം ചേർത്ത് വരുമ്പോൾ സുജ ചന്ദ്രബാബു കൊല്ലം ജില്ലയിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത ഏറെയാണ്. ഇരവിപ്പുറത്ത് ഒന്നിലേറെ തവണ വിജയിച്ചിട്ടുള്ള മുസ്ലീം ലീഗ് കഴിഞ്ഞ തവണ പുനലൂരിലാണ് മത്സരിച്ചത്. സ്ഥാനാർത്ഥി അബ്ദുറഹിമാൻ രണ്ടത്താണി 37057 വോട്ടിനാണ് പരാജയപ്പെട്ടത്.

ഐഷ പോറ്റി പറഞ്ഞ കാര്യങ്ങളില്‍ അതേ നിലപാടാണുള്ളത്. ചില നേതാക്കളാണ് പലതും നിയന്ത്രിക്കുന്നത്. പാര്‍ട്ടിക്ക് രാജികൊടുത്തിട്ടില്ല. രാജി ഇല്ലാതെയും മുന്നോട്ടുപോയിക്കൂടെയെന്നും സുജാ ചന്ദ്രബാബു ചോദിച്ചു . തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ലീഗ് അല്ലാതെ ആരുമായും സഹകരിക്കും എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് മറുപടി ഇല്ല.അത് കാര്യമാക്കുന്നില്ല. കേരളം പ്രബുദ്ധമായ ജനങ്ങള്‍ ഉള്ള സംസ്ഥാനമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Ads by Google
Thursday 22 Jan 2026 03.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google