Thursday, March 19, 2026 Last Updated 27 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 02.45 PM

സ്വർണക്കൊള്ളയില്‍ സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി; സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം

കടകംപള്ളിയും പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിലും വിശദമായ പരിശോധന ആരംഭിച്ചു.
kadakamppally surendran, si t

ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി. കടകംപള്ളിയും പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിലും വിശദമായ പരിശോധന ആരംഭിച്ചു. സുപ്രീം കോടതിയും ഹൈക്കോടതിക്ക് പിന്നാലെ സ്വർണക്കൊള്ളയിൽ കടുത്ത വിമർശനം ഉന്നിയിച്ചു. ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ എന്നായിരുന്നു മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിന്‍റെ ജാമ്യ ഹർജി തള്ളി കോടതിയുടെ ചോദ്യം.

ഡിസംബർ 28ന് എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രമാണ് സ്വർണക്കൊള്ളയിലെ പ്രധാന പ്രതി പോറ്റിയുമായി തനിക്കുള്ള പരിചയമെന്നും 1 തവണ മാത്രമാണ് തമ്മിൽ കണ്ടതെന്നുമായിരുന്നു കടകംപള്ളിയുടെ മൊഴി. എന്നാൽ, ഈ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് എസ്ഐടി നിലപാട്.

കടകംപള്ളി മന്ത്രി എന്ന നിലയ്ക്കപ്പുറം പോറ്റിയുടെ വീട്ടിൽ രണ്ട് തവണ എത്തി എന്ന് മഹസർ സാക്ഷി വിക്രമൻ നായർ മൊഴി നൽകിയിട്ടുണ്ട്. പോറ്റിയുടെ അച്ഛനെ സന്ദർശിക്കാനെത്തി. ഒരു തവണ പൊലീസ് അകമ്പടിയിലെത്തി. കടകംപള്ളിക്ക് ഉപഹാരങ്ങൾ നൽകിയെന്ന് ചോദ്യം ചെയ്യലിൽ പോറ്റി സമ്മതിച്ചിട്ടുണ്ട്. ഇതടക്കം ഇരുവരും തമ്മിൽ 2019ൽ ഏതെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാനും വീണ്ടും ചോദ്യം ചെയ്യാൻ എസ്ഐടി ഒരുങ്ങുകയാണ്.

Ads by Google
Thursday 22 Jan 2026 02.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google