Thursday, March 19, 2026 Last Updated 44 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 11.12 AM

പോറ്റിയെ കേറ്റിയേ പാടി പ്രതിപക്ഷം ; 'സ്വര്‍ണ്ണം കട്ടതാരപ്പാ കോണ്‍ഗ്രസാണേ അയ്യപ്പാ' എന്ന് തിരിച്ചടിച്ച് ഭരണപക്ഷം

uploads/news/2026/01/822059/gold-robbry.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. പാരഡിപ്പാട്ടും മറു പാരഡിപ്പാട്ടുമായി ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണവും പ്രത്യാരോപണവുമായി സഭയില്‍ നിറഞ്ഞു നിന്നു. 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി പാട്ടിന് 'സ്വര്‍ണം കട്ടവരാരപ്പാ, കോണ്‍ഗ്രസാണേ അയ്യപ്പാ' എന്ന് മറുപാട്ട് പാടിക്കൊണ്ടാണ് ഭരണപക്ഷം തിരിച്ചടിച്ചത്.

പോറ്റിയെ കേറ്റിയേ പാട്ടിനൊപ്പം ഈ വരികളെഴുതിയ ബാനറുകളും പിടിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കൊപ്പം സോണിയാ ഗാന്ധി നില്‍ക്കുന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ഭരണപക്ഷത്തിന്റെ പ്രതിരോധം. സോണിയാ ഗാന്ധിയെ സ്വര്‍ണം കട്ടവര്‍ രണ്ട് തവണ കാണാന്‍ പോയതെന്തിനാണെന്ന് മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.

ശബരിമലയിലെ കൊടിമരം മാറ്റിയവരെ പ്രതിപക്ഷം സംരക്ഷിക്കുന്നുവെന്ന് പറഞ്ഞായിരുന്നു സഭയില്‍ മന്ത്രി എം ബി രാജേഷ് പ്രതിരോധം തീര്‍ത്തത്. പോറ്റിയെക്കുറിച്ച് അടൂര്‍ പ്രകാശിനോട് ചോദിക്കണമെന്നും സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസുകാരേയും സോണിയാ ഗാന്ധിയേയും സംരക്ഷിക്കാനാണ് പ്രതിപക്ഷം പ്രതിഷേധം ഇളക്കിവിടുന്നതെന്നും എം ബി രാജേഷ് ആരോപിച്ചു.

സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി ആരോപിച്ചു. കേരളത്തിലെ സാധാരണക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സോണിയ ഗാന്ധിയുടെ വസതിക്കുള്ളിലേക്ക് പ്രവേശനമുണ്ടോ എന്ന് മറുപടി പറയണമെന്നും മന്ത്രി വീണാജോര്‍ജ്ജ് ചോദിച്ചു.

Ads by Google
Thursday 22 Jan 2026 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google