Thursday, March 19, 2026 Last Updated 50 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 10.20 AM

ലത്തീന്‍ രൂപതയുടെ ആസ്ഥാനം സന്ദര്‍ശിച്ച് ജോസ് കെ മാണി ; അനുനയനീക്കത്തിന്റെ ഭാഗമെന്ന് വിലയിരുത്തല്‍

uploads/news/2026/01/822015/jose-k-mani.jpg

കൊച്ചി: എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കിയതിന് പിന്നാലെ ക്രൈസ്തവ സഭകളുടെ ആസ്ഥാനം സന്ദര്‍ശിച്ച് കേരളാകോണ്‍ഗ്രസ് എം. അദ്്ധ്യക്ഷന്‍ ജോസ് കെ. മാണി. ലത്തീന്‍ രൂപതയുടെ കൊച്ചിയിലെ ആസ്ഥാനത്തെത്തി കൊച്ചി ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിലു മായി കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം അനുനയനീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തല്‍.

യുഡിഎഫിലേക്ക് പോകാന്‍ ജോസ്.കെ. മാണിയ്ക്കും കേരളാ കോണ്‍ഗ്രസ് എമ്മിനുമേലും സഭ സമ്മര്‍ദ്ദം ചെലുത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് പക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു ജോസ് കെ മാണിയുടെ നിലപാട്. ഇതില്‍ സഭകള്‍ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകളടക്കം പുറത്തുവന്നതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ സഭ ആസ്ഥാനത്തെ സന്ദര്‍ശനം.

മുന്നണിമാറ്റത്തിനായി സഭ ഇടപെട്ടുവെന്ന വാര്‍ത്തകളെ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നേരത്തെ തള്ളിയിരുന്നു.എല്‍ഡിഎഫ് വിടാത്തതതിന്റെ കാരണങ്ങള്‍ ബോധ്യപ്പെടുത്താനും സര്‍ക്കാറുമായി സഭയ്ക്കുള്ള അതൃപ്തി നീക്കാനും ശ്രമിക്കുമെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്.

കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിടുമെന്നും ജോസ് കെ മാണി ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു സ്റ്റിയറിംഗ് കമ്മിറ്റി. യോഗത്തിന് മുമ്പ് തന്നെ മുന്നണി വിടില്ലെന്ന് ജോസ് കെ മാണി തന്നെ വ്യക്തമാക്കി

Ads by Google
Thursday 22 Jan 2026 10.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google