Thursday, March 19, 2026 Last Updated 47 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 09.47 AM

വിമാനത്താവളത്തില്‍ ശരീര പരിശോധനയുടെ പേരില്‍ പീഡനം ; ബംഗലുരുവില്‍ ദക്ഷിണ കൊറിയന്‍ യുവതിയുടെ പരാതിയില്‍ അറസ്റ്റ്

uploads/news/2026/01/822013/arrsted.jpg

ബെംഗളൂരു: ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലൈംഗികമായി ഉപദ്രവം നേരിടേണ്ടി വന്നു എന്ന ദക്ഷിണകൊറിയന്‍ യുവതിയുടെ പരാതിയില്‍ എയര്‍ലൈന്‍ ഗ്രൗണ്ട്-ഹാന്‍ഡ്ലിംഗ് സ്റ്റാഫ് അംഗത്തിനെതിരേ കേസ്. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയ 32 കാരിയെ ടെര്‍മിനല്‍ 2-ല്‍ 'മാനുവല്‍ ഫ്രിസ്‌കിംഗ്' എന്ന വ്യാജേന അനുചിതമായി സ്പര്‍ശിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായിട്ടാണ് ആരോപണം. യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ അഹമ്മദിനെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ദക്ഷിണ കൊറിയയിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയുടെ പരാതിയില്‍ അന്താരാഷ്ട്ര ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ വെച്ചായിരുന്നു ആക്രമണം. പരാതി പ്രകാരം, യുവതി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഫ്രിസ്‌കിംഗും ഇമിഗ്രേഷന്‍ പരിശോധനകളും പാസായപ്പോള്‍ രാവിലെ 10.45 ഓടെ വിമാനത്താവള ജീവനക്കാരനാണെന്ന് സ്വയം പരിചയപ്പെടുത്തി ഒരു പുരുഷന്‍ സമീപിച്ചു. ബോര്‍ഡിംഗ് പാസ് പരിശോധിച്ച ശേഷം ചെക്ക്-ഇന്‍ ബാഗേജില്‍ ഒരു പ്രശ്‌നമുണ്ടെന്ന് അവകാശപ്പെട്ടു.

ബാഗേജ് വീണ്ടും പരിശോധിക്കാന്‍ സമയമെടുക്കുമെന്നും 'മാനുവല്‍ ഫ്രിസ്‌കിംഗ്' എന്ന് വിളിക്കുന്ന കാര്യത്തിനായി തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. അതിന് ശേഷം പുരുഷന്മാരുടെ ശുചിമുറിക്ക് സമീപം കൊണ്ടുപോയി ദേഹപരിശോധനയുടെ പേരില്‍ പലതവണ നെഞ്ചില്‍ സ്പര്‍ശിച്ചു, തിരിഞ്ഞുനോക്കാന്‍ ആവശ്യപ്പെട്ടു, തുടര്‍ന്ന് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്ന് സ്ത്രീ ആരോപിച്ചു. എതിര്‍ത്തപ്പോള്‍, പ്രതി അവളെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. കമ്മനഹള്ളി നിവാസിയായ മുഹമ്മദ് അഫാന്‍ അഹമ്മദ് (25) ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എയര്‍ ഇന്ത്യ എസ്എടിഎസില്‍ ഗ്രൗണ്ട് സ്റ്റാഫ് അംഗമായി ജോലി ചെയ്യുന്നയാളാണ് ഇയാള്‍ എന്ന് പോലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് യുവതിയുടെ വിവരണം ശരിവെച്ചിട്ടുണ്ട്. ലൈംഗിക പീഡനത്തിന് അഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച പരപ്പന അഗ്രഹാരയിലെ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ച ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Ads by Google
Thursday 22 Jan 2026 09.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google