Sunday, March 15, 2026 Last Updated 30 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 12.37 PM

അന്ന് കുരങ്ങന്മാരെന്ന് വിളിച്ച യൂട്യൂബേഴ്‌സിന് മുന്നില്‍ നയന്‍താരയും കുടുംബവും; നടിയുടെ പെരുമാറ്റത്തില്‍ കയ്യടിച്ച് ആരാധകര്‍

nayanthara-

യൂട്യൂബ് വീഡിയോയിലൂടെ തന്നെക്കുറിച്ച് ഗോസിപ്പ് പറഞ്ഞ വ്‌ളോഗേഴ്‌സിനെ മൂന്ന് കുരങ്ങന്മാര്‍ എന്ന് നടി നയന്‍താര വിളിച്ചത് വന്‍വിവാദമായിരുന്നു. ഇപ്പോളിതാ അതേ യൂട്യൂബര്‍മാരെ ദുബായ് എയര്‍പോര്‍ട്ടില്‍ വെച്ച് നയന്‍താര കണ്ടുമുട്ടിയതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

തികച്ചും സാധാരണക്കാരെ പോലെ താരജാഡകളൊന്നുമില്ലാതെ നയന്‍താര ഇവരോട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. നയന്‍താരയും വിഘ്‌നേഷും മക്കളായ ഉലഗിനും ഉയിരിനെയും വ്‌ളോര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഉയിര്‍ മൂന്ന് പേര്‍ക്കും ഷെയ്ക്ക് ഹാന്‍ഡ് നല്‍കുകയും ഉലഗ് തമിഴില്‍ വണക്കം പറയുന്നതും വീഡിയോയില്‍ ഉണ്ട്.

ഇവര്‍ നന്നായി തമിഴ് പറയുന്നുണ്ടല്ലോ , നന്നായി തമിഴ് പഠിച്ചിട്ടുണ്ടല്ലോ എന്ന് യൂട്യൂബര്‍മാര്‍ പറയുമ്പോള്‍ വീട്ടില്‍ തമിഴാണ് സംസാരിക്കുന്നതെന്ന് നയന്‍താര മറുപടി കൊടുക്കുന്നുണ്ട്. ഇവര്‍ ഐഡന്റിക്കല്‍ ട്വിന്‍സാണോ എന്ന് ചോദിക്കുമ്പോള്‍ അല്ലെന്ന് മറുപടിയും നയന്‍താര നല്‍കുന്നുണ്ട്.

തമിഴകത്തെ ഗോസിപ്പുകളെക്കുറിച്ച് പറയുന്നൊരു യൂട്യൂബ് ചാനലിന് ഉടമകളാണ് അനന്തന്‍, ബിസ്മി, ശക്തിവേല്‍. ഇവരെയാണ് തന്നെ നിരന്തരം ബോഡിഷെയിം ചെയ്യുന്ന മൂന്ന് കുരങ്ങന്മാര്‍ എന്ന നയന്‍താര ഒരു അഭിമുഖത്തിനിടെ വിമര്‍ശിച്ചിരുന്നത്. ഇത് തമിഴകത്ത് വലിയ വിവാദമുണ്ടാക്കിയിരുന്നു. നയന്‍താര തങ്ങളെ ബോഡി ഷെയിം ചെയ്‌തെന്ന് ആരോപിച്ച് ഇവര്‍ തന്നെ വീണ്ടും രംഗത്തെത്തുകയുണ്ടായി.

ഈ വിവാദമുണ്ടായി ഒരുവര്‍ഷം പിന്നിടുമ്പോഴാണ് നയന്‍താരയും കുടുംബവും ഇവരെ വീണ്ടും കണ്ടുമുട്ടിയത്. ഇവരോട് വളരെ സൗമ്യമായി ചിരിച്ച് സാധാരക്കാരെ പോലെ ഇടപഴകുന്ന നയന്‍താരയെയും വിഘ്‌നേഷ് ശിവനെയും നിരവധിപേര്‍ അഭിനന്ദിച്ചു. ഇത്രയും വിമര്‍ശിച്ചിട്ടും എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയുന്നതെന്ന് ചോദിച്ച് യൂട്യൂബ് വ്‌ളോഗര്‍മാരെ വിമര്‍ശിക്കുന്നുമുണ്ട് നയന്‍താരയുടെ ആരാധകര്‍.

Ads by Google
Wednesday 21 Jan 2026 12.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google