Thursday, March 19, 2026 Last Updated 45 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 11.35 AM

ദീപക് ജീവനൊടുക്കിയതില്‍ സ്വതന്ത്ര അന്വഷണം വേണം ; പുരുഷാവകാശ കമ്മീഷന്‍ രൂപീകരിക്കുമെന്ന് രാഹുല്‍ ഈശ്വര്‍

uploads/news/2026/01/821883/rahul-eeswar.jpg

കോഴിക്കോട്: ഞത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചെന്ന് രാഹുല്‍ ഈശ്വര്‍. യുവതി യെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.

ദീപക്കിന്റെ കുടുംബത്തിന് നീതി ലഭിക്കണം. ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന ഐടി ആക്ടും ആത്മഹത്യാ പ്രേരണാക്കുറ്റവും അടക്കമുള്ള വകുപ്പുകള്‍ ചുമത്തി യുവതിയെ അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. ദീപക്കിന്റെ കുടുംബത്തിന് മൂന്നു ലക്ഷത്തി പതിനേഴായിരം രൂപ സഹായം നല്‍കി. 24 മണിക്കൂര്‍ സേവനം ലഭ്യമാകുന്ന പുരുഷസഹായ സെല്ല് രൂപീകരിക്കുമെന്നും നിയമസഹായം ഉറപ്പാക്കുമെന്നും പറഞ്ഞു. ദീപക് ജീവനൊടുക്കിയതില്‍ സ്വതന്ത്ര അന്വഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റൊരാളുടെ കണ്ടന്റിന് വേണ്ടി ആരുടേയും ജീവിതം ഇല്ലാതാവരുതെന്നും അപകീര്‍ത്തികരമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കേസെടുക്കണമെന്നും പറഞ്ഞു. പുരുഷാവകാശ കമ്മീഷന്‍ ബില്‍ കഴിഞ്ഞ 11 മാസമായി നിയമസഭയില്‍ കെട്ടിക്കിടക്കുകയാണ്. സ്ത്രീ വിരുദ്ധരെന്ന് ചാപ്പ കുത്തും എന്ന ഭയത്തിലാണ് ബില്‍ പാസാക്കാന്‍ മടിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ ആക്ഷേപം ഉന്നയിച്ചു.

Ads by Google
Wednesday 21 Jan 2026 11.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google