Thursday, March 19, 2026 Last Updated 48 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 08.21 AM

നൊന്തുപെറ്റ കുഞ്ഞിനെ കടലില്‍ എറിഞ്ഞുകൊന്ന അമ്മയുടെ ശിക്ഷാവിധി ഇന്ന് ; കാമുകനെ നേരത്തെ വെറുതേവിട്ടു

uploads/news/2026/01/821819/sharanya.jpg

കണ്ണൂര്‍: അഞ്ചു വര്‍ഷം മുമ്പ് നൊന്തുപെറ്റ കുഞ്ഞിനെ കാമുകന് വേണ്ടി കൊലപ്പെടുത്തി കടലില്‍ എറിഞ്ഞ കുറ്റത്തിന് അമ്മയ്ക്ക് ഇന്ന് ശിക്ഷ വിധിക്കും. നേരത്തേ കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയ കണ്ണൂര്‍ തയ്യിലില്‍ ശരണ്യയുടെ വിധിയാണ് ഇന്ന് കോടതി പറയുക. ഒന്നരവയസ്സുകാരനായ മകനെ കടലില്‍ എറിഞ്ഞുകൊന്ന കേസിലാണ് ശിക്ഷാവിധി വരുന്നത്.

ഒന്നാം പ്രതി ശരണ്യ കുറ്റക്കാരി ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം. കേസില്‍ കാമുകന്‍ നിധിനെ നേരത്തേ കോടതി വെറുതേ വിട്ടിരുന്നു. ഗൂഡാലോചന തെളിയിക്കാനോ അക്കാര്യത്തില്‍ കൃത്യമായ തെളിവ് ഹാജരാക്കാനോ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. ബന്ധത്തിന്റെ പേരില്‍ നിധിന്‍ കൊലപാതകത്തിന് നിര്‍ബന്ധിച്ചു എന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. 2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത്.

ആണ്‍ സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം നടത്തിയത്. മുലപ്പാല്‍ നല്‍കി മൂന്ന് മണിക്കൂറിനകം ആണ് കൊലപാതകം നടത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്‍ഭിത്തിയില്‍ തലയ്ക്കടിച്ച് കൊന്ന ശേഷം ഉപേക്ഷി ക്കുകയായിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്തതില്‍ അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിക്കാനും കോടതി മടിച്ചില്ല.

Ads by Google
Wednesday 21 Jan 2026 08.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google