Thursday, March 19, 2026 Last Updated 48 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 21 Jan 2026 08.09 AM

രാഹുല്‍ നഗ്നവീഡിയോ ചിത്രീകരിച്ചു ; ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തി; ആദ്യ പരാതിക്കാരിയുെട സത്യവാങ്മൂലം

uploads/news/2026/01/821818/rahul-123.jpg

കൊച്ചി: ആദ്യ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച വിചാരണ കോടതി വിധി ചോദ്യം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരിട്ടത് ക്രൂരമായ ബലാത്സംഗമായിരുന്നെന്നും തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാഹുലിന്റെ പക്കലുണ്ടെന്നും ജാമ്യം നല്‍കിയാല്‍ അദ്ദേഹം അത് പുറത്തുവിടുമെന്ന് ഭയക്കുന്നതായും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.

മെന്ന് ആദ്യ കേസിലെ പരാതിക്കാരി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ജാമ്യാപേക്ഷയില്‍ വിചാരണക്കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടന്നെന്നും രാഹുല്‍ പറഞ്ഞത് വക്രീകരിച്ചതും ദുരുപദിഷ്ടവുമായ വസ്തുതകളും അര്‍ദ്ധ സത്യങ്ങളാണെന്നും പറഞ്ഞിട്ടുണ്ട്. പ്രതി സാഡിസ്റ്റ് മനോഭാവവും ഗുരുതരമായ വൈകൃതമുള്ളയാളും ആണെന്നും പറഞ്ഞിട്ടുണ്ട്. രാഹുല്‍ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ടെന്നും അതില്‍ ഒന്നില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയാണെന്നും ഗുരുതര ആരോപണവും പരാതിക്കാരി ഉന്നയിക്കുന്നുണ്ട്.

സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് തെളിഞ്ഞ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും നല്‍കാനെ ഉപകരിക്കൂ. തനിക്കെതിരെ നില്‍ക്കുന്ന ആരെയും ഭീഷണിപ്പെടുത്തുന്നത് രാഹുലിന്റെ രീതിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരോട് പോലും ഇൗ രീതിയിലാണ് പെരുമാറ്റമെന്നും പറയുന്നു. അധികാരവും സ്വാധീനവുമുള്ള എം എല്‍ എക്ക് ജാമ്യം നല്‍കുന്നത് ഇനി മുന്നോട്ടു വരാനുള്ള പരാതിക്കാരെ കൂടി നിശബ്ദരാക്കുമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

തന്നെ ഭീഷണിപ്പെടുത്തി രാഹുല്‍ നഗ്‌ന വീഡിയോ ചിത്രീകരിച്ചു. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്താക്കുമെന്ന് ഭയമുണ്ട്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതെന്നും സുഹൃത്ത് ജോബി എത്തിച്ച ഗുളികകള്‍ കഴിച്ചത് വീഡിയോ കോളില്‍ കണ്ട് രാഹുല്‍ ഉറപ്പാക്കിയെന്നും യുവതി സത്യവാങ്മൂലത്തില്‍ പറയുന്നു. ബലാത്സംഗത്തിനിടെ ഏറ്റ സാരമായ പരുക്കുകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും കോടതിയില്‍ പരാതിക്കാരി സമര്‍പ്പിച്ചു. ഭീഷണി വെളിവാക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

Ads by Google
Wednesday 21 Jan 2026 08.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google