Wednesday, March 18, 2026 Last Updated 16 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 20 Jan 2026 11.35 PM

മുന്‍മന്ത്രി ജി. സുധാകരന്‌ വീണ്ടും പാര്‍ട്ടി ചുമതലകള്‍ നല്‍കി സി.പി.എം.

uploads/news/2026/01/821817/k7.jpg

ആലപ്പുഴ: തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‌ വീണ്ടും പാര്‍ട്ടി ചുമതലകള്‍ നല്‍കി സി.പി.എം നേതൃത്വം.
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ആറംഗ കമ്മിറ്റിയിലാണ്‌ ജി. സുധാകരനെ ഉള്‍പ്പെടുത്തിയത്‌.

തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നുളള സ്‌ഥാനാര്‍ത്ഥികള്‍ ആരായിരിക്കണം, തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകണം എന്നതുള്‍പ്പെടെ കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന്‌ ജി. സുധാകരന്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. അദ്ദേഹം മത്സരിക്കണമെന്ന അഭിപ്രായം അമ്പലപ്പുഴ മണ്ഡലത്തിലെ സി.പി.എം അണികള്‍ക്കിടയില്‍ ശക്‌തമാണ്‌.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 20 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
Ads by Google