Thursday, March 19, 2026 Last Updated 44 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
എന്‍. രമേഷ്‌
Tuesday 20 Jan 2026 11.35 PM

ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്: ഷാഫി പറമ്പിലില്‍ എം.പിക്ക്‌ അറസ്‌റ്റ് വാറന്റ്‌

uploads/news/2026/01/821814/shafi-parambil.jpg

പാലക്കാട്‌: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പില്‍ എം.പിക്ക്‌ അറസ്‌റ്റ് വാറന്റ്‌. പാലക്കാട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി(ഒന്ന്‌)യാണ്‌ ഷാഫിയെ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്‌. 2022 ജൂണ്‍ 24 ന്‌ പാലക്കാട്‌ കസബ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എം.പി. ഓഫീസ്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ 2022 ജൂണ്‍ 24 ന്‌ വൈകിട്ട്‌ പാലക്കാട്‌ എം.എല്‍.എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം വരുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചന്ദ്രനഗറില്‍ ചെമ്പലോട്‌ പാലത്തിന്‌ സമീപം ദേശീയപാത ഉപരോധിച്ചിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 143, 283, 149 വകുപ്പുകള്‍ പ്രകാരം കസബ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഷാഫി പറമ്പിലാണ്‌ ഒന്നാംപ്രതി. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ 16 പ്രതികളുടെ പേരുവിവരങ്ങളുണ്ട്‌. അന്ന്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നിലവില്‍ ഇടതുപക്ഷത്തേക്ക്‌ മാറിയ പി. സരിന്‍ കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതിപിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പില്‍ ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്‌ കോടതി അറസ്‌റ്റ് വാറന്റ്‌ പുറപ്പെടുവിച്ചത്‌. 24 ന്‌ കേസ്‌ വീണ്ടും പരിഗണിക്കും. അന്നോ അതിനുമുമ്പോ ഷാഫി പറമ്പിലിനെ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാനാണ്‌ പോലീസിനുള്ള നിര്‍ദേശം.

എന്‍. രമേഷ്‌

Ads by Google
എന്‍. രമേഷ്‌
Tuesday 20 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google