Thursday, March 19, 2026 Last Updated 49 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 20 Jan 2026 11.34 PM

ഇന്ന്‌ നടത്താനിരുന്ന സിനിമാ പണിമുടക്ക്‌ പിന്‍വലിച്ചു

uploads/news/2026/01/821810/Theatre.jpg

കൊച്ചി: മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകള്‍ നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെ ഇന്ന്‌ നടക്കാനിരുന്ന സിനിമാ സമരം പിന്‍വലിച്ചു. വിനോദ നികുതിയില്‍ ഇളവ്‌ നല്‍കാമെന്ന്‌ ഉറപ്പു നല്‍കിയ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി, മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന്‌ അറിയിച്ചു.
സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ ന്യായമെന്ന്‌ ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്‌തമാക്കി. തിയേറ്ററുകളുടെ ലൈസന്‍സ്‌, ഏകജാലക സംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക്‌ എന്നിവ സംബന്ധിച്ച വിഷയം റെഗുലേറ്ററി ബോര്‍ഡുമായി ചര്‍ച്ച ചെയ്യും.
വിനോദ നികുതി നാല്‌ ശതമാനമാക്കി കുറയ്‌ക്കാമെന്ന ശിപാര്‍ശ മന്ത്രി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഇത്‌ പൂര്‍ണമായും ഒഴിവാക്കണമെന്നാണ്‌ സംഘടനകളുടെ ആവശ്യമെന്ന്‌ ഫിലിം ചേംബര്‍ പ്രസിഡന്റ്‌ അനില്‍ തോമസ്‌ അറിയിച്ചു.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google