Wednesday, March 18, 2026 Last Updated 35 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

ജമാഅത്തെ ഇസ്ലാമി വേദിയില്‍ ദലീമ; വിവാദം; ചാരിറ്റി പരിപാടിയിലാണ് പങ്കെടുത്തതെന്ന് വിശദീകരണം

uploads/news/2026/01/821806/daleema.jpg

പൂച്ചാക്കല്‍(ആലപ്പുഴ): ജമാഅത്തെ ഇസ്ലാമിയുടെ വേദിയില്‍ സി.പി.എം എം.എല്‍.എ: ദലീമ പങ്കെടുത്തത്‌ വിവാദമാകുന്നു. ജമാഅത്തെ ഇസ്ലാമി കേരള ഘടകം അമീര്‍ പി. മുജീബ്‌ റഹ്‌മാനുമായാണ്‌ അരൂര്‍ എം.എല്‍.എ വേദിപങ്കിട്ടത്‌.
അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളിലെ കിടപ്പുരോഗികള്‍ക്ക്‌ സാന്ത്വന പരിചരണം നല്‍കിവരുന്ന സന്നദ്ധസംഘമായ കനിവ്‌ സെന്റര്‍ നാടിന്‌ സമര്‍പ്പിക്കുന്ന ചടങ്ങാണ്‌ വിവാദത്തിനു വേദിയായത്‌. കഴിഞ്ഞ 11നായിരുന്നു ചടങ്ങ്‌. ജമാഅത്തെ ഇസ്ലാമി ചേര്‍ത്തല ഏരിയയാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌.
പുതിയ കനിവ്‌ ഹോം കെയര്‍ വാഹനം നാടിനു സമര്‍പ്പിക്കാനാണ്‌ ദലീമ എത്തിയത്‌. പ്രസംഗിക്കുകയും പാട്ട്‌ പാടുകയും ചെയ്‌ത ശേഷമാണ്‌ വേദി വിട്ടത്‌. ഇതിനെതിരേ സി.പി.എമ്മിനുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു. പാര്‍ട്ടി സംസ്‌ഥാന നേതൃത്വം ജമാഅത്തെ ഇസ്ലാമിക്കെതിരായ നിലപാട്‌ ആവര്‍ത്തിച്ച്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. ചാരിറ്റബിള്‍ പരിപാടിയായതുകൊണ്ടാണ്‌ പങ്കെടുത്തതെന്നാണ്‌ എം.എല്‍.എയുടെ വിശദീകരണം.

'ആംബുലന്‍സ് കൈമാറുന്ന പരിപാടിയിലാണ് പങ്കെടുത്തത്. ഞാന്‍ ഒരു കലാകാരിയാണ്. ജമാഅത്തെ ഇസ്‌ലാമി ആണോ എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല. ചാരിറ്റി പരിപാടിയാണെന്ന് പറഞ്ഞു, പങ്കെടുത്തു. പാവപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യുന്ന എന്ത് പ്രവര്‍ത്തനത്തിലും പങ്കെടുക്കണമല്ലോ', ദലീമ പറഞ്ഞു.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google