Wednesday, March 18, 2026 Last Updated 35 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 11.34 PM

‘മെമ്മറി കാര്‍ഡ് KPAC ലളിതയുടെ കൈവശം’; കുക്കു പരമേശ്വരന് ക്ലീന്‍ചിറ്റ് നല്‍കി 'അമ്മ'

uploads/news/2026/01/821796/kukku-parameswaran.jpg

കൊച്ചി: മെമ്മറി കാര്‍ഡ്‌ വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായതായും പതിനൊന്ന്‌ പേരുടെ മൊഴി രേഖപ്പെടുത്തിയതായും താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ ശ്വേത മേനോന്‍ പറഞ്ഞു.
മെമ്മറി കാര്‍ഡ്‌ വിവാദത്തില്‍ നടി കുക്കു പരമേശ്വരന്‌ അമ്മ ക്ലീന്‍ ചീറ്റ്‌ നല്‍കി. മൊഴി എക്‌സിക്യുട്ടീവ്‌ കമ്മിറ്റിക്ക്‌ ബോധ്യപ്പെട്ടതായും ശ്വേത മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുക്കു പരമേശ്വരന്‍ കുറ്റക്കാരിയാണെന്ന്‌ സംഘടന കരുതുന്നില്ല. വനിതാ അംഗങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. അത്‌ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടിരുന്നു എന്നത്‌ വസ്‌തുതയാണ്‌. എന്നാല്‍, ആ മെമ്മറി കാര്‍ഡ്‌ കെ.പി.എ.സി. ലളിതയ്‌ക്ക് കൈമാറുകയായിരുന്നുവെന്നും 2018ല്‍ ഉണ്ടായ സംഭവമാണിതെന്നും അമ്മ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിക്ക്‌ ശേഷം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇനിയും ഇക്കാര്യത്തില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അവര്‍ക്ക്‌ കോടതിയില്‍ പോകുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ പരാതി പിന്‍വലിക്കുകയോ ചെയ്യാമെന്നും ശ്വേതാ മേനാന്‍ പറഞ്ഞു. റിപ്പോര്‍ട്ട്‌ സീല്‍ ചെയ്‌ത കവറില്‍ സംഘടനയുടെ ലോക്കറിലേക്ക്‌ മാറ്റും.

Ads by Google
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
Ads by Google