Thursday, March 19, 2026 Last Updated 18 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 20 Jan 2026 11.34 PM

നിതിന്‍ നബിന്‍ ബി.ജെ.പി. ദേശീയ അധ്യക്ഷനായി ചുമതലയേറ്റു

uploads/news/2026/01/821787/in2.jpg

ന്യൂഡല്‍ഹി: ബി.ജെ.പി. ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ഔദ്യോഗികമായി ചുമതലയേറ്റു. പാര്‍ട്ടിയുടെ ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയാണ്‌ 45 വയസുകാരനായ നിതിന്‍ നബിന്‍. ജെ.പി. നഡ്‌ഡയ്‌ക്കു പിന്‍ഗാമിയായാണ്‌ നിതിന്‍ ബി.ജെ.പിയെ നയിക്കാനെത്തുന്നത്‌. നേരത്തേ ബി.ജെ.പി. ദേശീയ വര്‍ക്കിങ്‌ പ്രസിഡന്റായി നിതിനെ നിയമിച്ചിരുന്നു. പിന്നാലെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഡല്‍ഹിയിലെ ബി.ജെ.പി. ആസ്‌ഥാനത്തു നടന്ന സ്‌ഥാനാരോഹണച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
താന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മാത്രമാണെന്നും സംഘടനാ വിഷയത്തില്‍ നിതിന്‍ നബിന്‍ ആണ്‌ തന്റെ ബോസ്‌ എന്നും പ്രധാനമന്ത്രി പ്രതികരിച്ചു. പാര്‍ട്ടിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാന്‍ നിതിനു കഴിയും. അദ്ദേഹത്തിന്റെ ഊര്‍ജസ്വലതയും സംഘടനാപരമായ അനുഭവ സമ്പത്തും പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 20 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google