Thursday, March 19, 2026 Last Updated 17 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 08.20 PM

45ദിവസത്തിനകം വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും

ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിൻറ് വഴി മിഷൻ കേരളമാണ് ലക്ഷ്യം.
p m modi, trivandrum

വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിൻറ് വഴി മിഷൻ കേരളമാണ് ലക്ഷ്യം.

പ്രധാനമന്ത്രി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണം പിടിച്ചതിന് പിന്നാലെ വാക്ക്പാലിച്ച് എത്തുന്ന മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ തലസ്ഥാനത്ത് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

വികസിത തിരുവനന്തപുരത്തിന്‍റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രി പുറത്തിറക്കും. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

Ads by Google
Tuesday 20 Jan 2026 08.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google