Thursday, March 19, 2026 Last Updated 20 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 07.29 PM

പ്രധാനമന്ത്രി 23 ന് തിരുവനന്തപുരത്ത് എത്തും ; വന്‍ സ്വീകരണം നല്‍കാനുള്ള നീക്കത്തില്‍ ബിജെപി

uploads/news/2026/01/821765/modi-and-bjp.gif

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടുമുന്നില്‍ നില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണം നല്‍കാനുള്ള നീക്കത്തിലാണ് ബിജെപി സംസ്ഥാനഘടകം. വമ്പന്‍ റോഡ്‌ഷോയായി പ്രധാനമന്ത്രിയെ ആനയിക്കാനാാണ്് ഉദ്ദേശം. നാല് ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും.

ജനുവരി 23ന് രാവിലെ 10.30ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി, കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുക്കും. വമ്പന്‍ പ്രഖ്യാപനം ഉണ്ടാകുമെവ റെയില്‍വേയുടെ നാല് പുതിയ ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ്, തിരുവനന്തപുരം നഗരസഭയുടെ നഗരവികസന രേഖയുടെ പ്രഖ്യാപനം, ബിജെപി പൊതു സമ്മേളനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. റെയില്‍വേക്കായി പ്രധാന വേദിക്ക് സമീപം 500 പേര്‍ക്ക് ഇരിക്കാവുന്ന പ്രത്യേക വേദി ഒരുക്കാനാണ് തീരുമാനം.

രാവിലെ 10.45 മുതല്‍ 11.20 വരെയുള്ള റെയില്‍വേയുടെ പരിപാടിയില്‍ മോദി പങ്കെടുക്കും. തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന അമൃത് ഭാരത് ട്രെയിന്‍ സര്‍വീസിനുള്ള റേക്കുകളിലൊന്ന് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പുതിയ ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്യും. 15 മിനിറ്റ് ഇടവേളയ്ക്കു ശേഷമാണ് ബിജെപിയുടെ പൊതുസമ്മേളനം.

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പഞ്ചായത്തുതല ഭാരവാഹികളാണ് യോഗത്തിനെത്തുന്നത്. രാജ്യത്തെ മറ്റു നഗരങ്ങളില്‍ വിജയകരമായി നടപ്പാക്കിയ വികസന പദ്ധതികള്‍ തിരുവനന്തപുരം നഗരത്തിന് പരിചയപ്പെടുത്താനും നടപ്പാക്കുന്നതിന് തുടക്കമിടുന്നതിനുമായി ഫെബ്രുവരിയില്‍ അഞ്ചുദിവസത്തെ നഗരവികസന കോണ്‍ക്ലേവ് ബിജെപി നടപ്പാക്കും. കോര്‍പറേഷന്റെ നേതൃത്വത്തിലാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മാതൃകാ പദ്ധതികള്‍ നടപ്പാക്കിയ വിവിധനഗരങ്ങളിലെ മേയര്‍മാരെയും കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെയും പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അടുത്ത മാസം പ്രധാനമന്ത്രി വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന.

23ന് നടക്കുന്ന പരിപാടിക്കായി റെയില്‍വേയും ബിജെപിയും സെന്‍ട്രല്‍ സ്റ്റേഡിയമാണ് ആദ്യം പരിഗണിച്ചത്. ഇതിനായി ഇരുകൂട്ടരും സര്‍ക്കാരിനെ സമീപിച്ചെങ്കിലും 26ന് ഇവിടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരു പരിപാടികളും പുത്തരിക്കണ്ടത്തെ വേദിയില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായത്.

Ads by Google
Tuesday 20 Jan 2026 07.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google