Thursday, March 19, 2026 Last Updated 59 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 12.10 PM

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇ ഡിയുടേത് ഉള്‍പ്പെടെ ഏത് അന്വേഷണത്തേയും ഭയമില്ലെന്ന് എം.വി. ഗോവിന്ദന്‍

uploads/news/2026/01/821727/MV-G.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇ ഡിയുടേത് ഉള്‍പ്പെടെ ഏത് അന്വേഷണത്തേയും സി.പി.ഐ.എമ്മിന് ഭയമില്ലെന്നും ഏത് അന്വേഷണവും നടക്കട്ടെയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണെന്നും ഒരു ദൈവത്തിന്റെയും സ്വര്‍ണം കക്കാന്‍ നടക്കുന്നവരല്ല തങ്ങളെന്നും പറഞ്ഞു.

എല്ലാം അന്വേഷിക്കണമെന്നും അന്വേഷിച്ച് വരുമ്പോള്‍ എല്ലാം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരാളെയും സംരക്ഷിക്കുന്ന തീരുമാനം സിപിഐഎം ഏറ്റെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. തന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഓരോ കാര്യങ്ങളും ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും. എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

തന്ത്രി അറസ്റ്റിലായതോടെ ബി.ജെ.പിയുടെ ആവേശം കുറഞ്ഞു. കോണ്‍ഗ്രസും ചിത്രത്തിലുണ്ടല്ലോയെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. 20 വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദേശം. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്ക് തെറ്റിധാരണയില്ലെന്നും പറഞ്ഞു. സി.പി.ഐ.എം ഭവന സന്ദര്‍ശനത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ജനങ്ങള്‍ ചില പ്രശ്‌നങ്ങള്‍ പറയുന്നുണ്ട്. ആശങ്കള്‍ പരിഹരിക്കുമെന്നും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടെ ജനങ്ങളോട് വിശദീകരിക്കുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Tuesday 20 Jan 2026 12.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google