Sunday, March 15, 2026 Last Updated 7 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 10.48 AM

മലമുകളില്‍ നിന്നൊരു നോര്‍വിയന്‍ കാഴ്ച; ചിത്രങ്ങള്‍ പങ്കുവെച്ച് ടൊവിനോ തോമസ്

tovino-thomas-
photo-instagram.com/tovinothomas

സിനിമയുടെ തിരക്കുകളിൽ നിന്നും ഇടവേളയെടുത്ത് സുഹൃത്തുക്കൾക്കൊപ്പം യാത്രയിലാണ് ടൊവിനോ. നോർവേയിലാണ് താരമിപ്പോൾ. ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നായ നോർത്തേൺ ലൈറ്റ്‌സ് കണ്ടതിൻ്റെ സന്തോഷവും കഴിഞ്ഞ ദിവസം ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ 'ഏഴ് മലകളുടെ നഗരം' എന്നറിയപ്പെടുന്ന ബർഗനിലെ ഏറ്റവും ഉയർന്ന പർവ്വതമായ മൗണ്ട് ഉൾറിക്കനിൽ നിന്നുള്ള ചിത്രങ്ങളാണ് ടൊവിനോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന അതിരടി എന്ന ചിത്രമാണ് ടൊവിനോയുടെതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. മെയ് 14 നാണ് അതിരടിയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് 'അതിരടി.'ചിത്രത്തില്‍ ശ്രീക്കുട്ടന്‍ വെള്ളായണി എന്ന ഗായകന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്.

മാസ്സ് കോമഡി ക്യാമ്പസ് ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോ. അനന്തു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേര്‍ന്നാണ്

Ads by Google
Tuesday 20 Jan 2026 10.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google