Thursday, March 19, 2026 Last Updated 20 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 09.55 AM

യുവാവ് ജീവനൊടുക്കിയ സംഭവം ; യുവതിയെ പിടികൂടിയാലേ മകന് നീതി ലഭിക്കു എന്ന് ദീപക്കിന്റെ മാതാപിതാക്കള്‍

uploads/news/2026/01/821669/parents.jpg

കോഴിക്കോട്: ബസ്സില്‍ അധിക്ഷേപം നേരിട്ടെന്ന പ്രചരണത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ യുവതിയെ പിടി കൂടണമെന്നും പിടികൂടി കൃത്യമായ നടപടി എടുക്കണമെന്നും പിതാവ്. മകന്റെ ജീവിതമാണ് ഇല്ലാതാക്കിയതെന്നും പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്നും എങ്കിലേ മകനു നീതി കിട്ടുകയുള്ളെന്നും പിതാവ് ആവശ്യപ്പെട്ടു.

ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്നും ഒരു പെണ്ണിനോടും മകന്‍ മോശമായി പെരുമാറുന്നയാളല്ല മകനെന്നും പറഞ്ഞു. മകന്‍ പാവമായിരുന്നുവെന്നും അവന്‍ പേടിച്ചു പോയി എന്നും കന്യക പറഞ്ഞു. ഷിംജിതയെ പിടി കൂടിയെങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിന്റെ അച്ഛന്‍ പറഞ്ഞു. മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്. പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്ന് പിതാവ് പറഞ്ഞു.

അതിനിടയില്‍ അറസ്റ്റ് ഭയന്ന് പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന. ദുബായിലാണ് യുവതി നേരത്തേ ജോലി ചെയ്തത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലഭിച്ച പരാതികളില്‍ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് കേസെടുത്തത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

Ads by Google
Tuesday 20 Jan 2026 09.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google