Sunday, March 15, 2026 Last Updated 4 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 09.52 AM

ഹരിദാസ് സംവിധാനം- ' ഡാന്‍സാഫ്' ആരംഭിച്ചു

uploads/news/2026/01/821666/dansaf.jpg

മലയാള സിനിമയിൽ നിരവധിമികച്ച സിനിമകൾ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഡാൻസാഫ് ആരംഭിച്ചു.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ തിരുവാമ്പാടിയിലായി രുന്നു ഈ ചിത്രം ആരംഭിച്ചത്. നിർമ്മാതാവ് മുഹമ്മദ് ഷാഫി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത തിരക്കഥാകൃത്ത് റോബിൻ തിരുമല ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണ്ടത്തിനു തുടക്കമായത്. ശ്രീ ലിൻ്റോജോസഫ് എം.എൽ എ ആശംസ നേർന്നു സംസാരിച്ചു. ജോർജുകുട്ടി/ജോർജ് കുട്ടി, ഊട്ടിപ്പട്ടണം മമ്മുട്ടി നായകനായ ഇന്ദ്രപ്രസ്ഥം,കണ്ണൂർ, കഥ സംവിധാനം കുഞ്ചാക്കോ , താനാരാ തുടങ്ങി വ്യത്യസ്ഥമായ നിരവധി ചിത്രങ്ങൾ ഹരിദാസിൻ്റേതായി മലയാള സിനിമയിൽ അടയാളപ്പെടുത്തു ന്നുണ്ട്. എൻവി.പി. ക്രിയേഷൻസ്, കെ.ജി.എഫ്.സ്റ്റാഡിയോസിൻ്റെ ബാനറിൽ മുഹമ്മദ് ഷാഫി, എഡിറ്റർ കൂടിയായ കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കോഴിക്കോട്ടെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പൊലീസ് ഡിപ്പാർട്ട്മെന്റിലെ തന്നെ ഡാർസാഫ് സംഘത്തിന്റെ ലഹരി വേട്ട ,ഏറെ ത്രില്ലറായും, ഒപ്പം റിയലിസ്റ്റിക്കായും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹന്ന റെജി കോശി,ജാഫർ ഇടുക്കി, അരുൺ ചെറുകാവിൽ ജോയ് മാത്യു ഉണ്ണി ലാലു, സുധീഷ് , രഘുനാഥ് പലേരി,സൂര്യാകൃഷ്(പൊങ്കാല ഫെയിം) ജീവ, ജയേഷ് പുന്നശ്ശേരി, വിനോദ് ആൻ്റെണി , സതീഷ് നമ്പ്യാർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രചന ഋഷി ഹരിദാസ്, ജിതിൻ രാജ്.സി.
ഛായാഗ്രഹണം -എൽബൻകൃഷ്ണ.
എഡിറ്റിംഗ് - കപിൽ കൃഷ്ണ.
കലാസംവിധാനം സുജിത് രാഘവ്.
മേക്കപ്പ് - ലാലു കൂട്ടാലിട.
കോസ്റ്റ്യും - അഫ്രിൻ കല്ലൻ.
ചീഫ് - അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ.
സ്റ്റിൽസ്- ഷിബി ശിവദാസ്.
മുക്കം, താമരശ്ശേരി, തിരുവാമ്പാടി, വയനാട് ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.

Ads by Google
Tuesday 20 Jan 2026 09.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google