Sunday, March 15, 2026 Last Updated 32 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 20 Jan 2026 08.31 AM

തൃഷയ്‌ക്കൊപ്പമുളള സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ച് നയന്‍താര; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

nayanthara-
photo-www.instagram.com/nayanthara/

തെന്നിന്ത്യൻ സിനിമാ ലോകത്തെ രണ്ട് ധ്രുവങ്ങളായി നിൽക്കുന്ന താരറാണിമാരാണ് നയൻതാരയും തൃഷയും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ തങ്ങളുടേതായ സാമ്രാജ്യം കെട്ടിപ്പടുത്ത ഇവർക്കിടയിൽ കടുത്ത മത്സരമാണെന്ന് ആരാധകർക്കിടയിൽ എപ്പോഴും സംസാരമുണ്ട്.

എന്നാൽ ഈ മത്സരബുദ്ധിയെയും ശത്രുതയെക്കുറിച്ചുള്ള ഗോസിപ്പുകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ നയൻതാര തൻ്റെ സേഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സൂര്യനെ സാക്ഷിയാക്കി ഇരവരും ഒരുമിച്ച് പോസ് ചെയ്യുന്ന രസകരമായ ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ നയൻതാരയും തൃഷയും ഒരേ സമയം മുൻനിരയിൽ എത്തിയവരാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നയൻതാര സ്വന്തമാക്കിയപ്പോൾ, തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും തെന്നിന്ത്യയുടെ പ്രിയങ്കരിയായി തൃഷയും തിളങ്ങി. ഇരുവരും തമ്മിൽ ശീതസമരത്തിലാണെന്നും സിനിമകളിൽ അവസരങ്ങൾക്കായി മത്സരിക്കാറുണ്ടെന്നുമുള്ള വാർത്തകൾ കാലങ്ങളായി കോളിവുഡിൽ സജീവമായിരുന്നു

ശത്രുക്കളാണ് എന്ന് പറയുന്ന കാലങ്ങളിലും നയനും തൃഷയും ചില സ്റ്റേജുകള്‍ ഒരുമിച്ച് പങ്കെടുത്തതും, പാര്‍ട്ടിയില്‍ ഒരുമിച്ച് പങ്കെടുത്തതുമൊക്കെയായ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നയന്‍താര പങ്കുവച്ച ചിത്രങ്ങള്‍ അതിനെക്കാളും മനോഹരമാണ് എന്ന് മാത്രമല്ല, ഇരുവരുടെയും പേഴ്‌സണല്‍ ബന്ധം എത്രത്തോളമാണ് എന്ന് കാണിക്കുന്നത് കൂടെയാണ്.

പ്രത്യേകിച്ച് ഒരു ക്യാപ്ഷനും ഇല്ലാതെ നയന്‍താര പങ്കുവച്ച പോസ്റ്റ് വെറും രണ്ട് മിനിറ്റിനുള്ളില്‍ ഇരുപതിനായിരത്തിലധികം ആളുകളിലേക്ക് എത്തിക്കഴിഞ്ഞു. തൃഷയെയും ടാഗ് ചെയ്തുകൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

Ads by Google
Tuesday 20 Jan 2026 08.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google