Sunday, March 15, 2026 Last Updated 0 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Monday 19 Jan 2026 07.14 PM

‘എല്ലാത്തില്‍ നിന്നും ഇടവേളയെടുക്കുന്നു, തിരിച്ചുവരുമോ ഇല്ലയോയെന്ന് ഉറപ്പില്ല, സ്വകാര്യതയെ മാനിച്ച് സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുക...’ നിഗൂഡപോസ്റ്റുമായി ഗായിക നേഹ കക്കര്‍

uploads/news/2026/01/821583/Untitled-6.jpg
Neha Kakkar announce break from work and relationships (Image Source: Instagram)

ഗായികയായ നേഹ കക്കറിന്റെ അവസാനമായിറങ്ങിയ പാട്ട് 'കാൻഡി ഷോപ്പ്' ഏറെ വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയമായിരുന്നു. ഇപ്പോഴിതാ അതിനുപിന്നാലെ താൻ കുറച്ചുകാലത്തേക്ക് എല്ലാത്തിൽനിന്നും ബ്രേക്ക് എടുക്കുകയാണെന്ന് പ്രഖ്യാപിക്കുകയാണ് നേഹ കക്കര്‍. ‘ബന്ധങ്ങൾ’ ഉൾപ്പെടെയുള്ള വ്യക്തിപരവും ജോലിപരവുമായ ചുമതലകളിൽ നിന്ന് താൻ ഒരു ഇടവേള എടുക്കുകയാണെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഇനി തന്റെ ഫോട്ടോകൾ എടുക്കരുതെന്നും അവർ ആരാധകരോടും മാധ്യമങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നേഹയുടെ നിഗൂഢമായ പോസ്റ്റ്.
‘‘ഉത്തരവാദിത്തങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും ജോലിയിൽ നിന്നും ഇപ്പോൾ എനിക്ക് ചിന്തിക്കാൻ കഴിയുന്ന എല്ലാത്തിൽ നിന്നും ഒരു ഇടവേള എടുക്കേണ്ട സമയമായി. ഞാൻ തിരിച്ചുവരുമോ ഇല്ലയോ എന്ന് ഉറപ്പില്ല. നന്ദി.
പാപ്പരാസികളോടും ആരാധകരോടും എന്നെ ചിത്രീകരിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ എന്റെ സ്വകാര്യതയെ മാനിക്കുകയും ഈ ലോകത്ത് എന്നെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ക്യാമറകൾ വേണ്ട, ഞാൻ അഭ്യർത്ഥിക്കുന്നു! എന്റെ സമാധാനത്തിനായി നിങ്ങൾക്കെല്ലാവർക്കും എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് ഇതാണ്....’’ എന്നാണ് നേഹ കുറിച്ചിരിക്കുന്നത്.
സഹോദരൻ ടോണി കക്കറിനൊപ്പം നിർമ്മിച്ച ‘കാൻഡി ഷോപ്പ്’ എന്ന ഗാനം സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും വിധേയമായിരുന്നു.

‘കാന്‍ഡി ഷോപ്പി’നെ വിമർശകർ നിലവാരമില്ലാത്തതായി മുദ്രകുത്തി, നിരവധി നെറ്റിസൺമാർ ‘അശ്ലീല’ വരികളെയും ‘ഭയാനകമായ’ നൃത്തച്ചുവടുകളെയും വിമർശിച്ചു. ‘കാൻഡി ഷോപ്പ്’ കെ-പോപ്പ് സൗന്ദര്യശാസ്ത്രത്തെ കീറിമുറിച്ചുവെന്ന് ആരോപിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും നേഹയുടെ ഈ പോസ്റ്റിനു പിന്നിലുള്ള യഥാർത്ഥ കാരണം ഇപ്പോഴും ഒരു രഹസ്യമാണ്, ഗാനത്തിന്റെ കടുത്ത വിമർശനമായിരിക്കാം ഈ തീരുമാനത്തിന് കാരണമായതെന്നാണ് ആരാധകര്‍ കുറിക്കുന്നത്. എന്തു തന്നെയായാലും ഗായികയുടെ പോസ്റ്റ് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.
പഞ്ചാബി ഗായകൻ റോഹൻപ്രീത് സിങ്ങിനെയാണ് നേഹ വിവാഹം ചെയ്തിരിക്കുന്നത്. ടോണിയെ കൂടാതെ, മറ്റൊരു സഹോദരൻ കൂടിയുണ്ട് നേഹയ്ക്ക്, സോനു കക്കർ. പിന്നണി ഗായകനും ഗാനരചയിതാവുമാണ് സോനു കക്കർ.

Ads by Google
Monday 19 Jan 2026 07.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google