Thursday, March 19, 2026 Last Updated 51 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Monday 19 Jan 2026 04.20 PM

എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ശ്രമം; വി ഡി സതീശനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ

അടൂർ പ്രകാശും കൊടിക്കുന്നിൽ സുരേഷും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.
congress leader

സാമുദായിക നേതാക്കളുടെ അധിക്ഷേപത്തിൽ വി ഡി സതീശനെ പിന്തുണയ്ക്കാതെ കോൺഗ്രസ് നേതാക്കൾ. അടൂർ പ്രകാശും കൊടിക്കുന്നിൽ സുരേഷും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി.

എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ വിവാദങ്ങൾക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കോൺഗ്രസിലെ ഒരു വിഭാ​ഗം സമുദായ നേതാക്കളോട് ഏറ്റുമുട്ടൽ ഒഴിവാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. സമുദായ സംഘടനാ നേതാക്കള്‍ ഇങ്ങനെ തിരിയുന്നത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക പാര്‍ട്ടിക്കുള്ളിൽ പ്രകടിപ്പിക്കുന്നുണ്ട്.

Ads by Google
Monday 19 Jan 2026 04.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google