Thursday, March 19, 2026 Last Updated 15 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Monday 19 Jan 2026 09.46 AM

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: 21 പേര്‍ കൊല്ലപ്പെട്ടു

spain, train, crash

മാഡ്രിഡ്: തെക്കന്‍ സ്‌പെയിനില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6.40ന് കോര്‍ഡോബ നഗരത്തിനടുത്തുള്ള ആദമുസ് എന്ന സ്ഥലത്താണ് അപകടം നടന്നത്. മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ മാഡ്രിഡില്‍ നിന്ന് ഹുവെല്‍വയിലേക്ക് വരികയായിരുന്ന രണ്ടാമത്തെ ട്രെയിന്‍ ഇതിലേക്ക് ഇടിച്ച് പാളം തെറ്റിയതോടെയാണ് വലിയ ദുരന്തമുണ്ടായത്. മലാഗയില്‍ നിന്ന് പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിലാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍പ്പെട്ട മലാഗയില്‍ നിന്നുള്ള ട്രെയിനില്‍ ഏകദേശം 300 യാത്രക്കാര്‍ ഉണ്ടായിരുന്നതായി ട്രെയിന്‍ ഓപ്പറേറ്റ് ചെയ്ത സ്വകാര്യ കമ്പനിയായ ഇറിയോ അറിയിച്ചു. സംഭവത്തില്‍ 73 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ബോഗികള്‍ക്കുള്ളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി. സ്‌പെയിന്‍ രാജാവ് ഫിലിപ്പ് ആറാമനും രാജ്ഞി ലെറ്റീഷ്യയും ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച അവര്‍, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രതികരിച്ചു. ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.

Ads by Google
Monday 19 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google