Wednesday, March 18, 2026 Last Updated 18 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 18 Jan 2026 11.33 PM

നാട്യമല്ലായിരുന്നു മകള്‍ക്ക്‌ അമ്മയോടുള്ള സ്‌നേഹം, കുടുംബം ഉപേക്ഷിച്ച് അമ്മയെ നോക്കിയ മകള്‍, നടി ലൗലി ബാബുവിനെ തനിച്ചാക്കി അമ്മ യാത്രയായി...

സ്വന്തം അമ്മയെ ഉപേക്ഷിക്കാനുള്ള ഭര്‍ത്താവിന്റെ പിടിവാശിക്കു മുന്നില്‍ മുട്ടുമടക്കാതെ അമ്മയെ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച ചേര്‍ത്തല എസ്‌.എല്‍ പുരം കുറുപ്പ്‌ പറമ്പില്‍ ലൗലി ബാബു 2024 ജൂലൈ 16നാണ്‌ ഗാന്ധിഭവനില്‍ അഭയം തേടിയെത്തിയത്‌.
uploads/news/2026/01/821508/k12.jpg

കൊല്ലം: സിനിമാ-സീരിയല്‍-നാടക നടിയും പത്തനാപുരം ഗാന്ധിഭവന്‍ കുടുംബാംഗവുമായ ലൗലി ബാബുവിന്റെ മാതാവ്‌ കുഞ്ഞമ്മ പോത്തന്‍ (93) യാത്രയായി. സ്വന്തം അമ്മയെ ഉപേക്ഷിക്കാനുള്ള ഭര്‍ത്താവിന്റെ പിടിവാശിക്കു മുന്നില്‍ മുട്ടുമടക്കാതെ അമ്മയെ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച ചേര്‍ത്തല എസ്‌.എല്‍ പുരം കുറുപ്പ്‌ പറമ്പില്‍ ലൗലി ബാബു 2024 ജൂലൈ 16നാണ്‌ ഗാന്ധിഭവനില്‍ അഭയം തേടിയെത്തിയത്‌.

അവശതകളും അസുഖങ്ങളും നേരിട്ട അമ്മയെ പരിചരിച്ച്‌ ലൗലി എപ്പോഴും കൂടെയുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക്‌ 2.15 നായിരുന്നു അന്ത്യം. ഒരുപാട്‌ സ്‌ഥലങ്ങളില്‍ അഭയം തേടാന്‍ ശ്രമിച്ചെങ്കിലും അമ്മയെ ഒറ്റയ്‌ക്കാക്കി മടങ്ങാന്‍ ലൗലി തയാറല്ലായിരുന്നു. അങ്ങനെ തനിക്ക്‌ കൂടി നില്‍ക്കാന്‍ പറ്റിയ സ്‌ഥലം അന്വേഷിക്കുമ്പോഴാണ്‌ ഗാന്ധിഭവനെക്കുറിച്ച്‌ അറിയുന്നത്‌.

എല്ലാം കേട്ട ശേഷം ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ ലൗലിയോട്‌ പറഞ്ഞു: 'അങ്ങനെയെങ്കില്‍ ഇങ്ങ്‌ പോന്നേക്ക്‌'. അങ്ങനെ ലൗലി അമ്മയെയും കൂട്ടി ഗാന്ധിഭവനിലെത്തി. മാതാപിതാക്കളെ അനാഥാലയങ്ങളില്‍ കൊണ്ടു തള്ളുന്ന മക്കള്‍ക്ക്‌ വലിയ പാഠമായിരുന്നു ഈ അമ്മ-മകള്‍ സ്‌നേഹം. അമ്മ കഷ്‌ടപ്പെട്ടുണ്ടാക്കിയ ഭൂമിയാണ്‌ നാട്ടിലുള്ളത്‌. അമ്മയുടെ ആഗ്രഹംപോലെ അവിടെയാണ്‌ അന്ത്യകര്‍മ്മങ്ങള്‍ നടക്കുക.

Ads by Google
സ്വന്തം ലേഖകന്‍
Sunday 18 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
Ads by Google