Thursday, March 19, 2026 Last Updated 20 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 Jan 2026 05.14 PM

ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി

വിമാനത്തിനുള്ളിലെ ശുചിമുറിക്കകത്ത് നിന്ന് കണ്ടെത്തിയ ടിഷ്യൂ പേപ്പറിലാണ് ബോംബ് ഭീഷണി ഉണ്ടായിരുന്നത്.
indigo,  bomb threat

ദില്ലിയിൽ നിന്ന് ബഗ്ദോഗ്രയിലേക്ക് പോയ ഇന്‍റിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കി. വിമാനം ലഖ്‌നൗ വിമാനത്താവളത്തിലാണ് തിരിച്ചിറക്കിയത്. വിമാനത്തിനുള്ളിലെ ശുചിമുറിക്കകത്ത് നിന്ന് കണ്ടെത്തിയ ടിഷ്യൂ പേപ്പറിലാണ് ബോംബ് ഭീഷണി ഉണ്ടായിരുന്നത്.
ഇൻ്റിഗോയുടെ 6E 6650 എന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്.

വിവരം ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും വിമാനം ലഖ്‌നൗവിൽ തിരിച്ചിറക്കുകയായിരുന്നു. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ വലിയ തോതിൽ പരിശോധന നടന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയാണ് പ്രധാനമെന്നും അതിനാലാണ് ഭീഷണി ഉയർന്നതിന് പിന്നാലെ വിമാനം തിരിച്ചിറക്കിയതെന്നും ഇൻ്റിഗോ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. യാത്രാക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചതിനൊപ്പം അവർക്ക് മറ്റ് യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്നും കമ്പനി അറിയിച്ചു.

വിമാനത്തിലെ ശുചിമുറിക്കകത്ത് നിന്ന് ലഭിച്ച ടിഷ്യു പേപ്പറിൽ ബോംബ് എന്ന് മാത്രം ഇംഗ്ലീഷിലാണ് എഴുതിയിരുന്നതെന്നാണ് സൂചന. ഇന്ന് രാവിലെ 8:46 നാണ് വിമാനം ദില്ലിയിൽ നിന്ന് പുറപ്പെട്ടത്. പിന്നീട് 9.17 ന് വിമാനം ലഖ്‌നൗവിൽ തിരിച്ചിറക്കുകയായിരുന്നു.

Ads by Google
Sunday 18 Jan 2026 05.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google