Thursday, March 19, 2026 Last Updated 18 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 Jan 2026 04.18 PM

രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, ബിജെപിയിൽ ചേർന്നെന്നുവെച്ച് സിപിഐഎമ്മിന് ഒരു ചുക്കും സംഭവിക്കില്ല: എം എം മണി

uploads/news/2026/01/821459/2.gif
photo - facebook

കൊച്ചി: സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരിച്ച് എംഎം മണി എംഎല്‍എ. സിപിഐഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നും പുകഞ്ഞകൊള്ളി പുറത്തെന്നും അദ്ദേഹം പറഞ്ഞു.

പിറപ്പുകേടാണ് രാജേന്ദ്രന്‍ കാണിച്ചത്. സിപിഐഎം രാജേന്ദ്രനെ നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. ഒരു പാര്‍ട്ടി അനുഭാവിയെ പോലും കൊണ്ടുപോകാന്‍ രാജേന്ദ്രന് കഴിഞ്ഞിട്ടില്ല. എംഎം മണി പോയാല്‍ പോലും പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. അത്രയും വലിയ ബഹുജന അടിത്തറ സിപിഐഎമ്മിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രാജേന്ദ്രന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍വെച്ചാണ് എസ് രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ പ്രവേശിച്ചത്. എസ് രാജേന്ദ്രന് പിന്നാലെ മുന്‍ സിപിഐ നേതാവ് ഗുരുനാഥനും ബിജെപി അംഗത്വം സ്വീകരിച്ചു. മൂന്നുവട്ടം ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു ഗുരുനാഥന്‍. കൂടാതെ സിപിഐഎം പ്രവര്‍ത്തകനായ സന്തോഷും ബിജെപി അംഗത്വം സ്വീകരിച്ചു. എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനത്തിനൊപ്പമായിരുന്നു ഗുരുനാഥനും സന്തോഷും പാര്‍ട്ടിയില്‍ പ്രവേശിച്ചത്.

Ads by Google
Sunday 18 Jan 2026 04.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google