Thursday, March 19, 2026 Last Updated 17 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 Jan 2026 08.42 AM

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംഘടന ദൗര്‍ബല്യം, താഴേ തട്ടുമുതല്‍ ചലിക്കാനായില്ല: വിമള്‍ശിച്ച് സിപിഎം കേന്ദ്രകമ്മിറ്റി

local, election, organizational, weakness, statement, cpm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം സംഘടന ദൗര്‍ബല്യമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ വിലയിരുത്തല്‍. താഴേ തട്ടുമുതല്‍ സംഘടന ദൗര്‍ബല്യം പ്രതിഫലിച്ചതാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്ന് കേന്ദ്ര കമ്മിറ്റി. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്ത കേന്ദ്ര കമ്മിറ്റി ടേം വ്യവസ്ഥയില്‍ ഇളവ് അനുവദിക്കും.

ഇന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി സമാപിക്കുന്നത്. രണ്ടുതവണ തുടര്‍ച്ചയായി എംഎല്‍എ ആയവര്‍ക്ക് ഇളവു നല്‍കണോ എന്നതില്‍ അന്തിമ തീരുമാനമാകും. കേന്ദ്രസര്‍ക്കാരിനെതിരായ തുടര്‍ സമരപരിപാടികളും ആലോചനയിലാണ്. സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യവും തിരുവനന്തപുരത്ത് ചേരുന്ന ഇന്നത്തെ യോഗത്തില്‍ അന്തിമമാക്കിയേക്കും. രണ്ട് തവണ തുടര്‍ച്ചയായി എംഎല്‍എ ആയവരെ മത്സരിപ്പിക്കാന്‍ ഇളവു നല്‍കണമോ കാര്യത്തില്‍ കേന്ദ്രകമ്മിറ്റി മാര്‍ഗരേഖ തയ്യാറാക്കാനും സാധ്യതയുണ്ട്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുമോ എന്ന കാര്യം വ്യക്തമാകുമെന്നാണ് സൂചന.

Ads by Google
Sunday 18 Jan 2026 08.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google