Thursday, March 19, 2026 Last Updated 16 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 18 Jan 2026 08.23 AM

പാളികളില്‍ വ്യത്യാസം, സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞതായി കണ്ടെത്തല്‍: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം

vssc, report, sabarimala, gold, theft

തിരുവനന്തപുരം: ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ് എസ് സി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം കുറവാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

1998 ല്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ മറ്റു പാളികളും, പോറ്റി സ്വര്‍ണം പൂശി തിരികെയെത്തിച്ച പാളികളും താരതമ്യ പരിശോധന നടത്തിയാണ് വി എസ് എസ് സി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 1998 ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു. പാളികളിലെ സ്വര്‍ണത്തില്‍ വ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. പാളികളുടെ ഭാരത്തിലും വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്ന റിപ്പോര്‍ട്ടാണ് വിഎസ് എസ് സി വെള്ളിയാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. മുദ്ര വെച്ച കവറില്‍ സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ട് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് കോടതി കൈമാറിയത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് എസ്‌ഐടിയുടെ വിലയിരുത്തല്‍ അടക്കമുള്ള റിപ്പോര്‍ട്ടാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. എസ്‌ഐടി തലവന്‍ എഡിജിപി എച്ച് വെങ്കിടേഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരിക്കുമെന്നാണ് സൂചന.

Ads by Google
Sunday 18 Jan 2026 08.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google