Thursday, March 19, 2026 Last Updated 15 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
ഷാലു മാത്യു
Saturday 17 Jan 2026 11.36 PM

കേരള കോണ്‍ഗ്രസ്‌ (എം) മുന്നണിമാറ്റ ചര്‍ച്ച നേട്ടമെന്ന്‌ കോണ്‍ഗ്രസ്‌, അണികള്‍ യു.ഡി.എഫിന്‌ അനുകൂലമായി ചിന്തിക്കുന്നു, ഒപ്പംകൂട്ടാന്‍ യു.ഡി.എഫ്‌. നേതൃത്വം

പാര്‍ലമെന്റ്‌, തദ്ദേശതെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസിനു സ്വാധീനമേഖലകളില്‍ തിരിച്ചടി നേരിട്ടത്‌ അണികള്‍ യു.ഡി.എഫിന്‌ അനുകൂലമായി ചിന്തിച്ചതിനാലാണെന്ന്‌ കോണ്‍ഗ്രസ്‌ ചൂണ്ടിക്കാട്ടുന്നു
uploads/news/2026/01/821366/Jose-K-Mani-Roshi.jpg

കോട്ടയം: കേരള കോണ്‍ഗ്രസ്‌ (എം) ഇടതുമുന്നണി വിടില്ലെന്ന്‌ ഉറപ്പായെങ്കിലും ഇതുസംബന്ധിച്ചുയര്‍ന്ന ചര്‍ച്ചകള്‍ രാഷ്‌ട്രീയമായി ഗുണം ചെയ്‌തെന്ന വിലയിരുത്തലില്‍ യു.ഡി.എഫ്‌. നേതൃത്വം. മുന്നണിമാറ്റം തുറക്കാത്ത അധ്യായമാണെന്നും അക്കാര്യത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നുമാണ്‌ പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ. മാണി വ്യക്‌തമാക്കിയത്‌. എന്നാല്‍, കോണ്‍ഗ്രസുമായി ചില ചര്‍ച്ചകള്‍ നടന്നെന്നു വിശ്വസിക്കുന്നവരാണ്‌ കേരളാ കോണ്‍ഗ്രസ്‌ (എം) അണികള്‍.

മുന്നണിമാറ്റചര്‍ച്ച സജീവമായതുതന്നെ കേരള കോണ്‍ഗ്രസ്‌ (എം) പ്രവര്‍ത്തകരുടെ വികാരമുള്‍ക്കൊണ്ടാണെന്നു യു.ഡി.എഫ്‌. നേതൃത്വം കരുതുന്നു. പാര്‍ലമെന്റ്‌, തദ്ദേശതെരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസിനു സ്വാധീനമേഖലകളില്‍ തിരിച്ചടി നേരിട്ടത്‌ അണികള്‍ യു.ഡി.എഫിന്‌ അനുകൂലമായി ചിന്തിച്ചതിനാലാണെന്ന്‌ കോണ്‍ഗ്രസ്‌ ചൂണ്ടിക്കാട്ടുന്നു. സി.പി.എം. എന്ത്‌ സമ്മര്‍ദം ചെലുത്തിയാലും കേരളാ കോണ്‍ഗ്രസ്‌ (എം) യു.ഡി.എഫിലെത്തുമെന്ന്‌ പാര്‍ട്ടിയില്‍ ഒരുവിഭാഗം കണക്കുകൂട്ടിയിരുന്നു. ആ വിഭാഗത്തെ ഒപ്പംചേര്‍ക്കാനുള്ള നീക്കവും യു.ഡി.എഫ്‌. നേതൃത്വം നടത്തുന്നുണ്ട്‌.

കഴിഞ്ഞ അഞ്ചുവര്‍ഷവും കേരളാ കോണ്‍ഗ്രസി(എം)ല്‍ അസ്വാരസ്യങ്ങളില്ലായിരുന്നെങ്കിലും മുന്നണിമാറ്റചര്‍ച്ച സംബന്ധിച്ച്‌ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍തന്നെ മന്ത്രി റോഷി അഗസ്‌റ്റിനും പ്രമോദ്‌ നാരായണന്‍ എം.എല്‍.എയും എതിര്‍പ്പിന്റെ സൂചന നല്‍കി. എല്‍.ഡി.എഫില്‍ തുടരുമെന്ന്‌ ഫെയസ്‌ബുക്കിലൂടെ വ്യക്‌തമാക്കി. ഈ ഭിന്നത ഭാവിയില്‍ കൂടുതല്‍ ശക്‌തമാകുമെന്നാണ്‌ യു.ഡി.എഫ്‌. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

ഷാലു മാത്യു

Ads by Google
ഷാലു മാത്യു
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google