Thursday, March 19, 2026 Last Updated 18 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
കെ.വി. നദീര്‍
Saturday 17 Jan 2026 11.36 PM

പ്രതീക്ഷ പൊന്നാനിത്തീരമണയുന്നു: പൊന്നാനി കപ്പല്‍ നിര്‍മ്മാണശാലയ്ക്ക്‌ കടലോരത്തെ 29 ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനം, അഴിമുഖത്ത്‌ വാര്‍ഫും നിര്‍മിക്കും

അഴിമുഖം പ്രദേശത്തെ 29 ഏക്കര്‍ ഭൂമി തുറമുഖ വികസനത്തിന്റെ ഭാഗമായി നല്‍കും. കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള യാര്‍ഡ്‌ തുടങ്ങുകയാണ്‌ ആദ്യ ലക്ഷ്യം
uploads/news/2026/01/821353/Ponnani-port.jpg

പൊന്നാനി: തുറമുഖ വികസനത്തിന്റെ ഭാഗമായി ഷിപ്പ്‌ യാര്‍ഡ്‌ നിര്‍മിക്കുന്നതിന്‌ കടലോരത്തെ ഭൂമി വിട്ടുനല്‍കാന്‍ തീരുമാനം. ഈ ഭാഗത്ത്‌ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മീന്‍ചാപ്പകള്‍ക്ക്‌ ഹാര്‍ബറിന്റെ കിഴക്ക്‌ ഭാഗത്ത്‌ സൗകര്യം ഒരുക്കാന്‍ കലക്‌ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

അഴിമുഖം പ്രദേശത്തെ 29 ഏക്കര്‍ ഭൂമി തുറമുഖ വികസനത്തിന്റെ ഭാഗമായി നല്‍കും. കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള യാര്‍ഡ്‌ തുടങ്ങുകയാണ്‌ ആദ്യ ലക്ഷ്യം. ഇതിന്റെ ഭാഗമായി തന്നെ അഴിമുഖത്ത്‌ വാര്‍ഫും നിര്‍മിക്കും. പുലിമുട്ടിനോടു ചേര്‍ന്ന്‌ പഴയ ജങ്കാര്‍ ജെട്ടിക്കു സമീപത്തായാണ്‌ വാര്‍ഫ്‌ നിര്‍മിക്കുക. പുഴയില്‍ അഞ്ച്‌ മീറ്റര്‍ ആഴം ഉറപ്പാക്കിയായിരിക്കും വാര്‍ഫ്‌ നിര്‍മിക്കുക. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന വന്‍ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്‌.

ആദ്യം നടന്ന ടെന്‍ഡറില്‍ തീരുമാനമാകാത്തതിനാല്‍ പദ്ധതി റീടെന്‍ഡറിനു വച്ചിരുന്നു. റീടെന്‍ഡര്‍ നടപടികളാണ്‌ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാവുക. പദ്ധതിയുടെ ഭാഗമായി വാര്‍ഫ്‌ നിര്‍മിക്കുന്നതോടെ പൊന്നാനിയിലേക്ക്‌ കപ്പലുകള്‍ക്ക്‌ അടുക്കാന്‍ കഴിയും. തുറമുഖ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്‌ പൊന്നാനിയില്‍ ഇത്തരമൊരു സാധ്യത വരുന്നത്‌. പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ ചരക്ക്‌ നീക്കം നടന്നിരുന്ന പൊന്നാനി തുറമുഖത്ത്‌ കപ്പലുകള്‍ക്ക്‌ നങ്കൂരമിടാന്‍ സൗകര്യം ഒരുക്കിയിരുന്നില്ല. മണല്‍ വന്നടിഞ്ഞ്‌ തീരത്തിന്റെ ആഴം കുറഞ്ഞതോടെ പൊന്നാനി തുറമുഖത്തിന്റെ നല്ല കാലം അവസാനിച്ചിരുന്നു. ആഴം കൂട്ടാനോട്‌ ചരക്കു നീക്ക സാധ്യത മെച്ചപ്പെടുത്താനോ ഭരണതലത്തില്‍ നിന്നും വേണ്ട ഇടപെടലുകളുണ്ടായിരുന്നില്ല. പതിറ്റാണ്ടുകള്‍ക്കു ശേഷം കപ്പല്‍ യാര്‍ഡ്‌ തുടങ്ങുന്നത്‌ വലിയ പ്രതിക്ഷകളാണുയര്‍ത്തുന്നത്‌.

കെ.വി. നദീര്‍

Ads by Google
കെ.വി. നദീര്‍
Saturday 17 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google