Thursday, March 19, 2026 Last Updated 22 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 17 Jan 2026 11.35 PM

റിപ്പബ്ലിക്‌ ദിനാഘോഷം: ആക്രമണ ഭീഷണിയെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌

ഖാലിസ്‌ഥാന്‍ തീവ്രവാദ സംഘടനകളും ബംഗ്ലാദേശ്‌ ആസ്‌ഥാനമായുള്ള ഭീകര സംഘടനകളും ഡല്‍ഹിയെയും രാജ്യത്തെ മറ്റ്‌ നിരവധി നഗരങ്ങളെയും ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ മുന്നറിയിപ്പ്‌.
uploads/news/2026/01/821333/in1.jpg

ന്യൂഡല്‍ഹി: 77-ാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷ വേളയില്‍ ഖാലിസ്‌ഥാന്‍ തീവ്രവാദ സംഘടനകളും ബംഗ്ലാദേശ്‌ ആസ്‌ഥാനമായുള്ള ഭീകര സംഘടനകളും ഡല്‍ഹിയെയും രാജ്യത്തെ മറ്റ്‌ നിരവധി നഗരങ്ങളെയും ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ്‌ ഏജന്‍സികളുടെ മുന്നറിയിപ്പ്‌.

ഹരിയാന, ഡല്‍ഹി-എന്‍.സി.ആര്‍, ഉത്തര്‍പ്രദേശ്‌, രാജസ്‌ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ്‌ ആസ്‌ഥാനമായുള്ള ഗുണ്ടാസംഘങ്ങള്‍ ഖാലിസ്‌ഥാനി ഭീകരശൃംഖലകളുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്‌ഥാപിച്ചതായും ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. ജനുവരി 26ന്‌ മുന്നോടിയായി ഡല്‍ഹി അടക്കമുള്ള നഗരങ്ങളെ ലക്ഷ്യമിടാനാണ്‌ ഇവരുടെ നീക്കം.

പഞ്ചാബ്‌ ആസ്‌ഥാനമായുള്ള ഗുണ്ടാസംഘങ്ങള്‍ വിദേശത്തുനിന്ന്‌ പ്രവര്‍ത്തിക്കുന്ന ഖാലിസ്‌ഥാനി ഹാന്‍ഡ്‌ലര്‍മാരുടെ കാലാളായി പ്രവര്‍ത്തിക്കുകയാണ്‌. ആഭ്യന്തര സുരക്ഷയ്‌ക്കു തുരങ്കംവച്ച്‌ തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാണ്‌ ഇവര്‍ ലക്ഷ്യമിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കി.

നവംബറില്‍ ചെങ്കോട്ടയില്‍ നടന്ന കാര്‍ ബോംബ്‌ സ്‌ഫോടനത്തില്‍ ഒരു ഡസനിലധികം പേരാണ്‌ കൊല്ലപ്പെട്ടത്‌. സുരക്ഷാഭീഷണിയുടെ പശ്‌ചാത്തലത്തില്‍ റിപ്പബ്ലിക്‌ ദിന ചടങ്ങിന്‌ ദേശീയ തലസ്‌ഥാനത്ത്‌ സുരക്ഷ ശക്‌തമാക്കി.

Ads by Google
സ്വന്തം ലേഖകന്‍
Saturday 17 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google