Thursday, March 19, 2026 Last Updated 18 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 07.11 PM

കുവൈത്തിൽ വീൽചെയറിൽ ഇരുത്തി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് അജ്ഞാതന്‍

അറ്റൻഡർ രോഗിയെ ഏറ്റെടുത്ത ഉടൻ തന്നെ ഇയാൾ ആശുപത്രി പരിസരത്ത് നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു.
dead body

കുവൈത്തിൽ വീൽചെയറിൽ ഇരുത്തി മൃതദേഹം ആശുപത്രിയിൽ എത്തിച്ച ശേഷം അജ്ഞാതനായ വ്യക്തി കടന്നു കളഞ്ഞു.
ആശുപത്രി കവാടത്തിൽ വീൽചെയറിൽ മ്യതദേഹം എത്തിച്ച അജ്ഞാതന്‍ വാർഡ് അറ്റൻഡറോട്, ഈ വ്യക്തിക്ക് അത്യാവശ്യമായി ചികിത്സ ആവശ്യമാണെന്നും താമസം കൂടാതെ ഡോക്ടറെ കാണിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

അറ്റൻഡർ രോഗിയെ ഏറ്റെടുത്ത ഉടൻ തന്നെ ഇയാൾ ആശുപത്രി പരിസരത്ത് നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു.
വാർഡ് അറ്റൻഡർ രോഗിയെ ഡോക്ടറുടെ അടുത്തെത്തിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. വീൽചെയറിൽ ഉണ്ടായിരുന്ന വ്യക്തി നേരത്തെ തന്നെ മരണപ്പെട്ടിരുന്നു.

മരിച്ചയാളുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. കാഴ്ചയിൽ ഏഷ്യൻ വംശജനാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൃതദേഹം എത്തിച്ച വ്യക്തിയെയും അദ്ദേഹം വന്ന വാഹനവും തിരിച്ചറിയുന്നതിനായി ആശുപത്രിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. മരണം കൊലപാതകമാണോ സ്വാഭാവികമാണോ എന്ന് കണ്ടെത്തുന്നതിനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

Ads by Google
Saturday 17 Jan 2026 07.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google