Thursday, March 19, 2026 Last Updated 23 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 06.08 PM

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
bangladesh

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി. ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയിലെ സദർ ഉപാസിലയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ വച്ചാണ് പെട്രോൾ പമ്പ് ജീവനക്കാരനായ റിപ്പൺ സാഹയെ കാറിടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

പെട്രോൾ പമ്പിലെ അറ്റൻ്ററായ റിപ്പൺ സാഹയെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുൻ നേതാവ് അബുൽ ഹാഷിമാണ് കാറിടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.

പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം പണം നൽകാതെ പോയ അബുൽ ഹാഷിമിനെ റിപ്പൺ സാഹ തടഞ്ഞിരുന്നു. കാർ ഓടിച്ചിരുന്ന കമൽ ഹൊസൈൻ വാഹനം നിർത്താതെ റിപ്പൺ സാഹയെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഹാഷിമിനെയും ഡ്രൈവറെയും പിടികൂടി.

റിപ്പൺ സാഹയുടെ കൊലപാതകം ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രതികൾക്ക് പ്രതിപക്ഷ പാർട്ടികളുമായുള്ള ബന്ധം കേസന്വേഷണത്തെ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിി.

Ads by Google
Saturday 17 Jan 2026 06.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google