Thursday, March 19, 2026 Last Updated 22 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 04.54 PM

ആരോഗ്യനില തൃപ്തികരം ; സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടന്ന പരിശോധനകൾക്ക് ശേഷമാണ് അദ്ദേഹം ഇന്ന് മടങ്ങിയതെന്ന് റോയൽ കോർട്ട് അറിയിച്ചു.
saudii, king

സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് വൈദ്യ പരിശോധനകൾ പൂർത്തിയാക്കി ആശുപത്രി വിട്ടു. റിയാദിലെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടന്ന പരിശോധനകൾക്ക് ശേഷമാണ് അദ്ദേഹം ഇന്ന് മടങ്ങിയതെന്ന് റോയൽ കോർട്ട് അറിയിച്ചു.

രാജാവിന്‍റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്നും പരിശോധനാ ഫലങ്ങൾ ശുഭകരമാണെന്നും അധികൃതർ വ്യക്തമാക്കി. ഭരണാധികാരിക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും റോയൽ കോർട്ട് കൂട്ടിച്ചേർത്തു.

Ads by Google
Saturday 17 Jan 2026 04.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google