Thursday, March 19, 2026 Last Updated 20 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 17 Jan 2026 03.32 PM

കുപ്പിവെള്ളത്തിൽ കറുത്ത വസ്തു ; തിരികെ വിളിച്ചത് ഒന്നര ലക്ഷം ലിറ്റർ കുപ്പി വെള്ളം

അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം.
water, bottle

കുപ്പി വെള്ളത്തിൽ അജ്ഞാതമായ കറുത്ത വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്നരലക്ഷം ലിറ്റർ കുപ്പി വെള്ളം തിരികെ വിളിച്ചു. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം.

ശുദ്ധീകരിച്ച കുപ്പിവെള്ളത്തിലാണ് കറുത്ത നിറത്തിലുള്ള വസ്തു കാണപ്പെട്ടത്. മലിനമായ കുപ്പി വെള്ളം ഇല്ലിനോയിസ്, ഇന്ത്യാന, കെന്റക്കി, ഓഹിയോ, മിഷിഗൺ, വിസ്കോൺസിൻ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് വിതരണം ചെയ്തത്.

മിഷിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിർമ്മാതാക്കളായ മെയ്ജർ ഡിസ്റ്റിബ്യൂഷൻ ആണ് മലിനമായ കുടിവെള്ളം വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്. ലക്ഷക്കണക്കിന് കുപ്പിവെള്ളം തിരിച്ചുവിളിച്ച അധികൃതർ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുമെന്നും വിശദമാക്കി. നിലവിൽ സംഭവിച്ച പിഴവിനേക്കുറിച്ച് കംപനി പ്രതികരിച്ചിട്ടില്ല.

Ads by Google
Saturday 17 Jan 2026 03.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google