Thursday, March 19, 2026 Last Updated 57 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 01.32 PM

'മുന്നണിമാറ്റം അജണ്ടയിലെ ഇല്ല, അത് ഒരിക്കലും തുറക്കാത്ത പുസ്തകം'; എല്‍ഡിഎഫില്‍ തുടരുമെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി

uploads/news/2026/01/821114/jose-k-mani.jpg

കോട്ടയം: കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പൂര്‍ണ്ണമായും തള്ളി ജോസ്.കെ. മാണി. മുന്നണിമാറ്റം അജണ്ടയിലെ ഇല്ല. അത് ഒരിക്കലും തുറക്കാത്ത പുസ്തകം. തുറക്കുന്നവര്‍ അത് വായിച്ചിട്ട് അടക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി റോഷി അഗസ്റ്റിനും വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത കെട്ടുകഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇടതുമുന്നണിയില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. മുന്നണി മാറ്റം സംബന്ധിച്ച പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് ചെയര്‍മാന്‍ ജോസ് കെ. മാണി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അദ്ദേഹം പറഞ്ഞതിനപ്പുറം തനിക്ക് ഈ വിഷയത്തില്‍ ഒന്നും പറയാനില്ല.

ഓരോ മണിക്കൂര്‍ കൂടുമ്പോഴും നിലപാടുകള്‍ മാറ്റിപ്പറയുന്ന സ്വഭാവം കേരള കോണ്‍ഗ്രസിനില്ലെന്നും, പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ സുതാര്യവും ഉറച്ചതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Ads by Google
Friday 16 Jan 2026 01.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google