Thursday, March 19, 2026 Last Updated 1 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 12.45 PM

വിസ്മയകേസ് പറഞ്ഞ് പ്രതി കിരണ്‍കുമാറിന് നേരെ അക്രമം ; വെല്ലുവിളിച്ച് വിളിച്ചിറക്കി അടിച്ചു താഴെയിട്ട് മൊബൈല്‍ കവര്‍ന്നു

uploads/news/2026/01/821108/kirenkumar.jpg

കൊല്ലം: വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് നേരെ വീടുകയറി ആക്രമണം. വീടിന് മുന്നില്‍ കൂടി പോയ നാലു പേര്‍ വെല്ലുവിളിച്ച് കിരണിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. അടിച്ചു താഴെയിട്ട ശേഷം മൊബൈല്‍ഫോണ്‍ കവരുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും വിസ്മയകേസുമായി ബന്ധമില്ലെന്നും പറഞ്ഞു.

വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. റോഡിലൂടെ നടന്നുപോകുകയാിരുന്ന നാലു യുവാക്കള്‍ വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് പ്രകോപന പരമായി സംസാരിക്കുകയായിരുന്നു. അതിന് ശേഷം വീടിന് മുന്നിലുണ്ടായിരുന്ന വീപ്പകളില്‍ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് കിരണ്‍ പുറത്തേക്ക് വന്നതും ഇയാള്‍ നാല്‍വര്‍ സംഘം മര്‍ദ്ദിക്കുകയൂം അടിച്ചു താഴെയിടുകയും ചെയ്തു.

മുമ്പും യുവാക്കളുടെ സംഘം വീടിന് മുന്നില്‍ ബൈക്കിലെത്ത് വെല്ലുവിളിച്ചു പോകാറുണ്ട്. നേരത്തേ 2021 ജൂണ്‍ 21 ന് 24 കാരി വിസ്മയ ഭര്‍ത്തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവായ കിരണ്‍കുമാറിനെ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. സുപ്രീംകോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിലാണ് കഴിയുന്നത്. മരണപ്പെടുമ്പോള്‍ നിലമേല്‍ കൈതോട് സ്വദേശിയായ വിസ്മയ ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്നു. കിരണ്‍കുമാറാകെട്ട മുന്‍ അസിസ്റ്റന്റ്് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായിരുന്നു.

Ads by Google
Friday 16 Jan 2026 12.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google